Malayali Samajam
ജയചന്ദ്രനും ജാനകി അമ്മയ്ക്കും ടി.ടി.എഫ്.എ.സി-യുടെ ഗാനാർച്ചന

മുംബൈ :ട്രോംബേ ടൗൺഷിപ്പ് ഫൈൻ ആർട്ട്സ് ക്ലബ്ബിൻ്റെ (ടി.ടി.എഫ്.എ.സി) ആഭിമുഖ്യത്തിൽ പി. ജയചന്ദ്രൻ -എസ്. ജാനകി അനുസ്മരണ സമ്മേളനം നടന്നു. ഈ ഭാവ ഗായകർ മലയാള ചലച്ചിത്രഗാന ശാഖയ്ക്ക് നൽകിയ നിസ്തുല സംഭാവനകളെക്കുറിച്ച് ജി.കെ.സുനിൽ, ലത സുരേഷ് എന്നിവർ സചിത്രാവതരണം നടത്തി. ദേവിക, വിഷ്ണു, അദിതി, സുധീർ, വീണ, നിരഞ്ജൻ എന്നിവർ ജയചന്ദ്രനും ജാനകിയമ്മയും പാടിയ ജനപ്രിയഗാനങ്ങൾ ആലപിച്ചു. വിമൽനാഥ്, ജ്യോത്സ്ന, പ്രദീപ്, ദിവ്യ, ഹരിമോഹൻ, നീതു എന്നിവർ ചേർന്നവതരിപ്പിച്ച ചലച്ചിത്ര ഗാനങ്ങളുടെ മെഡ്ലിയോടെ ഗാനാർച്ചന സമാപിച്ചു. ടിങ്കു കൃഷ്ണൻ, രതീഷ് എന്നിവർ ശബ്ദവും വെളിച്ചവും നിയന്ത്രിച്ചു. ക്ലബ്ബ് പ്രസിഡന്റ് ജിൽജു രതീഷ്, ജോയിന്റ് സെക്രട്ടറി വിനോദ് ദിവാസൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
--