ദൈനംദിന ജീവിതത്തിൽ 'അഭിനന്ദന'ത്തിൻ്റെ പ്രാധാന്യം: ഫെയ്മ സെമിനാർ 19ന്

മുംബൈ: ഫെയ്മ മഹാരാഷ്ട്ര വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ അമരാവതി സോണിൻ്റെ നേതൃത്വത്തിൽ "ദൈനംദിന ജീവിതത്തിൽ അഭിനന്ദനത്തിന്റെ (Appreciation) പ്രാധാന്യം" എന്ന വിഷയത്തിൽ ഓൺലൈൻ സെമിനാർ സംഘടിപ്പിക്കുന്നു. ജൂലൈ 19-ന് ഞായറാഴ്ച രാത്രി 8 മുതൽ 9 വരെയാണ് പരിപാടി.
കൊച്ചി അമൃത ഹോസ്പിറ്റലിലെ ഹോം ഹെൽത്ത് കെയർ വിഭാഗം ക്ലിനിക്കൽ മേധാവിയും പ്രശസ്ത ശിശുവികസന വിദഗ്ധയുമായ ഡോ. എസ്. ഗിരിജ മുഖ്യപ്രഭാഷണം നടത്തും. ബിഹേവിയർ സയൻസ്, സൈക്കോളജി, ട്രാൻസാക്ഷണൽ അനാലിസിസ്, അഡോളസെന്റ് ഹെൽത്ത് ബിഹേവിയർ തുടങ്ങിയ മേഖലകളിൽ ദീർഘകാല പഠനവും പ്രവർത്തനപരിചയവുമുള്ള അവർ, കുടുംബജീവിതം, തൊഴിൽ, സാമൂഹികബന്ധങ്ങൾ, മാനസികാരോഗ്യം എന്നിവയിൽ അഭിനന്ദനവും അംഗീകാരവും ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് സംസാരിക്കും.സാമൂഹികമായി പിന്നാക്കം നിൽക്കുന്ന പെൺകുട്ടികളുടെ സമഗ്ര വികസനത്തിനായി പ്രവർത്തിക്കുന്ന 'ചൈൽഡ്' (CHILD) എന്ന സന്നദ്ധ സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയും പ്രോജക്ട് ഡയറക്ടറുമാണ് ഡോ. ഗിരിജ. എൻ.എൽ.പി ട്രെയിനറായും ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് രംഗത്തും അവർ സജീവമാണ്.
പരിപാടിയിൽ വനിതാ വേദി പ്രവർത്തകരും പൊതുജനങ്ങളും പങ്കെടുക്കണമെന്ന് വനിതാ വേദി ചെയർപേഴ്സൺ വിനീത പിള്ള, കൺവീനർ ബോബി സുലക്ഷണ, വൈസ് പ്രസിഡൻറ് അനു ബി. നായർ, ജോയിന്റ് സെക്രട്ടറി സുമി ജെൻട്രി എന്നിവർ അറിയിച്ചു.
വിവരങ്ങൾക്ക് : ബിജി ഷാജി (8547334852)
വനിതാ വേദിയുടെ അടുത്ത സെമിനാർ മറാത്ത്‌വാഡ സോണിൻ്റെ നേതൃത്വത്തിൽ ആയിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.