ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച്‌ WMF മഹാരാഷ്ട്ര

മുംബൈ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, സമൂഹത്തിൽ പരിസ്ഥിതി അവബോധവും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനായി വേൾഡ് മലയാളി ഫെഡറേഷൻ (WMF) മഹാരാഷ്ട്ര കൗൺസിൽ  വൃക്ഷത്തൈ നടീൽ  സംഘടിപ്പിച്ചു.കല്യാൺ -ഡോംബിവ്‌ലി നഗരസഭാ  കമ്മീഷണർ  അഭിനവ് ഗോയൽ, ഡെപ്യൂട്ടി കമ്മീഷണർ സഞ്ജയ് ജാദവ്, അസിസ്റ്റന്റ് കമ്മീഷണർമാർ, കെഡിഎംസി കോർപ്പറേറ്റർമാർ എന്നിവർ ഉദ്‌ഘാടന  ചടങ്ങിൽ പങ്കെടുത്തു . കല്യാണിലെ നാനാസാഹേബ് ധർമ്മാധികാരിഉദ്യാനിൽ  നടന്ന വൃക്ഷതൈ നടീലിൽ WMF രക്ഷാധികാരി ഡോ. ഉമ്മൻ ഡേവിഡ്, പ്രസിഡന്റ് ഡോ.റോയ് ജോൺമാത്യു , സെക്രട്ടറി ഡൊമിനിക് പോൾ  എന്നിവർ നേതൃത്വo നൽകി. മറ്റ് അംഗങ്ങളായ സാവിയോ അഗസ്റ്റിൻ, പ്രേംലാൽ, ദീപ്തി നായർ,നിഷ നായർ, ദിവ്യ നായർ,മനോജ് അയ്യനേത്ത്, മനോജ് നായർ എന്നിവരും തൈ നടൽ കർമ്മത്തിൽ പങ്കെടുത്തു.

ഭാവി തലമുറകൾക്ക് കൂടുതൽ പച്ചപ്പും ആരോഗ്യകരവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള എല്ലാ പങ്കാളികളുടെയും കൂട്ടായ പ്രതിബദ്ധതയാണ് വൃക്ഷത്തൈ നടീൽ സംരംഭത്തിലുണ്ടായതെന്ന് പ്രസിഡന്റ് ഡോ .റോയ്‌ജോൺ മാത്യുപറഞ്ഞു.

കൂടാതെ  WMF പ്രവർത്തകർ കല്യാണിലെ ബായ് രുക്മണി ആശുപത്രി സന്ദർശിച്ച്  ജീവകാരുണ്യപ്രവർത്തനത്തിൻ്റെ    ഭാഗമായി അർഹരായ ഗുണഭോക്താക്കൾക്ക് വാക്കിംഗ് സ്റ്റിക്കുകൾ വിതരണംചെയ്‌തു . അതോടൊപ്പം ഡോംബിവ്‌ലിയിലെ  വൃദ്ധസദനത്തിലെത്തി അവിടെയുള്ള അന്തേവാസികൾക്ക്  ഭക്ഷണവും വാക്കിംഗ് സ്റ്റിക്കും വിതരണം ചെയ്തു.