എൽപിജി ഉപഭോക്താക്കൾ ജൂൺ 30നകം ഇ കെവൈസി പൂർത്തിയാക്കണം :ഇല്ലെങ്കിൽ സബ്സിഡി മുടങ്ങും

ന്യുഡൽഹി : പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കൾ ഉൾപ്പെടെ രാജ്യത്തെ എല്ലാ എൽപിജി പാചകവാതക ഉപഭോക്താക്കളും 2026 ജൂൺ 30നകം ഇ -കെവൈസി പ്രക്രിയ പൂർത്തിയാക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. നിശ്ചിത സമയത്തിനകം നടപടികൾ പൂർത്തിയാക്കാത്ത പക്ഷം ഇൻഡെയ്ൻ ഗ്യാസ്, ഭാരത് ഗ്യാസ്, എച്ച് പി ഗ്യാസ് ഉപഭോക്താക്കൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പാചകവാതക സബ്സിഡി തടസ്സപ്പെടാൻ സാധ്യതയുണ്ട്.
ആഗോള സാഹചര്യങ്ങൾ കണക്കിലെടുത്ത് പാചകവാതക വിതരണത്തിൽ സർക്കാർ ചില പുതിയ സുരക്ഷാ ചട്ടങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ബയോമെട്രിക് ഓതന്റിക്കേഷൻ അടിസ്ഥാനമാക്കിയുള്ള പരിശോധന നിർബന്ധമാക്കിയത്. മുൻപ് വിജയകരമായി ഇ കെവൈസി പൂർത്തിയാക്കിയ ഉപഭോക്താക്കൾ ഇത് വീണ്ടും ചെയ്യേണ്ടതില്ല. നിലവിൽ പ്രക്രിയ പൂർത്തിയാക്കാത്തവർക്ക് മാത്രമാണ് ഈ നിർദേശം ബാധകമാകുക.ഉപഭോക്താക്കൾക്ക് ഗ്യാസ് ഏജൻസികൾ വഴിയോ എൽപിജി ഡെലിവറി ജീവനക്കാർ വഴിയോ സൗജന്യമായി ഈ നടപടി പൂർത്തിയാക്കാം. ഇതുകൂടാതെ അതത് ഗ്യാസ് കമ്പനികളുടെ മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയും ഫേസ് ബയോമെട്രിക് പരിശോധനയിലൂടെ വീട്ടിലിരുന്ന് തന്നെ ഇ കെവൈസി ചെയ്യാനുള്ള സൗകര്യവുമുണ്ട്.
ഇൻഡെയാന ഗ്യാസ്: മൊബൈലിൽ ഇന്ത്യൻ ഓയിൽ വൺ (IndianOil One) ആപ്പും ഫേസ് സ്കാനിങ്ങിനായി ആധാർ ഫേസ് ആർഡി (AadhaarFaceRD) ആപ്പും ഇൻസ്റ്റാൾ ചെയ്യുക. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം മൈ പ്രൊഫൈൽ (My Profile) സെക്ഷനിലെ ഇ കെവൈസി (e-KYC) ഓപ്ഷൻ തിരഞ്ഞെടുത്ത് ഫേസ് സ്കാൻ വഴി പ്രക്രിയ പൂർത്തിയാക്കാം.
ഭാരത് ഗ്യാസ്: ഹലോ ബിപിസിഎൽ (Hello BPCL) ആപ്പ് ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യുക. ഹോംപേജിലുള്ള ഇ കെവൈസി ഓപ്ഷൻ തിരഞ്ഞെടുത്ത് മൊബൈലിൽ വരുന്ന ഒടിപി നൽകിയ ശേഷം നിർദേശങ്ങൾ പാലിച്ച് നടപടികൾ പൂർത്തിയാക്കാവുന്നതാണ്.
എച്ച് പി ഗ്യാസ്: എച്ച് പി പേ (HP Pay) ആപ്പും ആധാർ ഫേസ് ആർഡി ആപ്പും ഇൻസ്റ്റാൾ ചെയ്യുക. ഒടിപി ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത് 4 അക്ക എംപിൻ സെറ്റ് ചെയ്യുക. തുടർന്ന് മൈ എച്ച് പി (MY HP) സെക്ഷനിലെ എൽപിജി വിഭാഗത്തിൽ പോയി ഇ കെവൈസി ക്ലിക്ക് ചെയ്ത് മുഖം സ്കാൻ ചെയ്ത് പ്രക്രിയ പൂർത്തിയാക്കാം..