സ്വർണ്ണവിലയിൽ വീണ്ടും കുതിപ്പ്

സ്വർണ്ണവിലയിൽ വീണ്ടും കുതിപ്പ്

എറണാകുളം : തുടർച്ചയായ രണ്ട് ദിവസത്തെ ഇടിവിന് ശേഷം കേരളത്തിൽ സ്വർണവിലയിൽ വൻ വർധനവ്. വിപണിയിൽ പ്രതീക്ഷിച്ച ഇടിവ് സംഭവിക്കാതെ പവന് 2,160 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില വീണ്ടും 1.08 ലക്ഷം രൂപ കടന്നു.

ഇന്നത്തെ സ്വർണ നിരക്ക്

ഒരു പവൻ: 1,08,960 രൂപ

ഒരു ഗ്രാം : 13,620 രൂപ

ആഗോള വിപണിയിലുണ്ടായ ചലനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിച്ചത്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം അയയുമെന്ന സൂചനകളെ തുടർന്ന് ക്രൂഡോയിൽ വിലയിൽ ഇടിവുണ്ടായിട്ടുണ്ട്. യുഎസ് ക്രൂഡ് ബാരലിന് 86.79 ഡോളറിലേക്കും, ബ്രെന്റ് ക്രൂഡ് 89.36 ഡോളറിലേക്കും താഴ്ന്നു. യുദ്ധസാഹചര്യത്തിൽ 120 ഡോളറിന് അടുത്തെത്തിയിരുന്ന ബ്രെന്റ് ക്രൂഡ് വില താഴേക്ക് നീങ്ങിയത് ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് ആശ്വാസമാണെങ്കിലും, സ്വർണ വിപണിയിൽ ഇത് വ്യത്യസ്തമായ പ്രഭാവമാണ് സൃഷ്ടിച്ചത്