ജോജോ തോമസ് -വി.ഡി.സതീശൻ കൂടിക്കാഴ്ച നടന്നു: പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിന് ഉത്തരവായി:

ജോജോ തോമസ് -വി.ഡി.സതീശൻ കൂടിക്കാഴ്ച നടന്നു: പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിന് ഉത്തരവായി:

തിരുവനന്തപുരം / മുംബൈ: പ്രവാസി മലയാളികളുടെ മുടങ്ങിക്കിടക്കുന്ന ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യുന്നതിനും പുതിയ അപേക്ഷകളിൽ വേഗത്തിൽ തീർപ്പുണ്ടാക്കുന്നതിനുമുള്ള ഉത്തരവ് പുറപ്പെടുവിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി (MPCC) ജനറൽ സെക്രട്ടറിയും ഓൾ മുംബൈ മലയാളി അസോസിയേഷൻ (AMMA) പ്രസിഡൻറ്റുമായ ജോജോ തോമസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രവാസികളുടെ പെൻഷൻ കാര്യത്തിൽ എടുത്ത തീരുമാനങ്ങൾ മുഖ്യമന്ത്രി വ്യക്തമാക്കിയത്.

മുംബൈ ഉൾപ്പെടെയുള്ള മറുനാടൻ മലയാളികൾ സമൂഹത്തിന് നൽകുന്ന സുസ്തുത്യർഹമായ സേവനങ്ങളെ മുഖ്യമന്ത്രി പ്രശംസിച്ചു. പ്രവാസികളുടെ പ്രശ്നങ്ങൾ അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. പെൻഷൻ വിതരണം അടിയന്തരമായി നടത്താനുള്ള നടപടികൾ ക്രമീകരിച്ചിട്ടുണ്ടെന്നും പ്രവാസി വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പ്രവാസി പെൻഷനുമായി ബന്ധപ്പെട്ട് ചില ഇടതുപക്ഷ പ്രവാസി സംഘടനകൾ തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങൾ നടത്തുന്ന പശ്ചാത്തലത്തിലാണ് മറുനാടൻ പ്രവാസികളുടെ പെൻഷൻ ഉൾപ്പെടെയുള്ള വിഷയങ്ങൾ ജോജോ തോമസ് മുഖ്യമന്ത്രിയുമായി സംസാരിച്ചത്. പെൻഷൻ ഓർഡർ ആയിട്ടുണ്ടെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ ആയിരക്കണക്കിന് പ്രവാസികൾക്ക് വലിയ ആശ്വാസമാകും  . പ്രവാസികൾ  നേരിടുന്ന വിവിധ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു