‘മദ്യമൊഴുക്കാൻ നികുതിയിളവ്’ :സർക്കാറിനെതിരെ അഴിമതിആരോപണവുമായി പിണറായി വിജയൻ

 ‘മദ്യമൊഴുക്കാൻ നികുതിയിളവ്’ :സർക്കാറിനെതിരെ അഴിമതിആരോപണവുമായി  പിണറായി വിജയൻ

തിരുവനന്തപുരം:  വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകാനുള്ള സർക്കാർ തീരുമാനത്തിൽ അഴിമതിയുണ്ടെന്ന് ആരോപണവുമായി പിണറായി വിജയൻ്റെ ലേഖനം.  ‘മദ്യമൊഴുക്കാൻ നികുതിയിളവ്’ എന്ന തലക്കെട്ടിൽ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലൂടെയാണ് അദ്ദേഹം സർക്കാരിനെതിരെ ശക്തമായ വിമർശനം ഉന്നയിച്ചത് . മദ്യ കമ്പനികളുടെ വഴിവിട്ട ആവശ്യങ്ങൾ അംഗീകരിക്കാനായി സർക്കാർ നടത്തുന്ന നീക്കങ്ങൾ സമൂഹത്തോടുള്ള കുറ്റകൃത്യമാണെന്നും അദ്ദേഹം ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.എൽഡിഎഫ് സർക്കാർ മുൻപ് ജനതാത്പര്യം മുൻനിർത്തി തള്ളിക്കളഞ്ഞ ഫയൽ, യുഡിഎഫ് സർക്കാർ മിന്നൽ വേഗത്തിൽ പൊടിതട്ടിയെടുത്ത് നടപ്പിലാക്കാൻ ശ്രമിക്കുന്നത് ദുരൂഹമാണ്. ഈ നീക്കത്തിലൂടെ സർക്കാരിന് കോടികളുടെ നികുതി നഷ്ടമുണ്ടാകുമെന്നും, മദ്യ മുതലാളിമാർക്ക് വലിയ ലാഭം ലഭിക്കുമെന്നും പിണറായി വിജയൻ പറയുന്നു. ഇത് വെറുമൊരു ഭരണനടപടിയല്ല, മറിച്ച് ബക്കാഡിയുമായുള്ള ഒരു അവിശുദ്ധ ഡീൽ ആണെന്നും, ഈ വിഷയത്തിൽ എക്സൈസ് മന്ത്രി വെറും കാഴ്ചക്കാരനായി നിൽക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.