FIFA WORLDCUP 2026: ന്യൂസിലൻഡിനെ തകർത്ത ഈജിപ്‌തിന് ലോകകപ്പിൽ കന്നിവിജയം

FIFA WORLDCUP 2026: ന്യൂസിലൻഡിനെ തകർത്ത  ഈജിപ്‌തിന്  ലോകകപ്പിൽ  കന്നിവിജയം

വാൻകൂവർ: തൊണ്ണൂറ്റിരണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഫിഫ ലോകകപ്പിൽ ആദ്യവിജയം കുറിച്ച് ഈജിപ്ത്. വാൻകൂവറിൽ നടന്ന മത്സരത്തിൽ ന്യൂസിലാൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് ഈജിപ്ത് തങ്ങളുടെ ചരിത്രനേട്ടം കൈവരിച്ചത്. മത്സരത്തിൽ ആദ്യം പിന്നിൽ നിന്ന ശേഷം തകർപ്പൻ തിരിച്ചുവരവാണ് ഈജിപ്ഷ്യൻ താരങ്ങൾ നടത്തിയത്.മുസ്തഫ സിക്കോ, മുഹമ്മദ് സലാ, പകരക്കാരനായി ഇറങ്ങിയ മഹ്മൂദ് ട്രെസെഗെ എന്നിവരാണ് ഈജിപ്തിനായി ഗോൾ നേടിയത്. ഈ വിജയത്തോടെ ഗ്രൂപ്പ് ജി-യിൽ നാല് പോയിന്റുമായി ഈജിപ്ത് ഒന്നാമതെത്തി. ബെൽജിയത്തിനെതിരായ ആദ്യ മത്സരം സമനിലയിൽ അവസാനിച്ചിരുന്നു. അവസാന മത്സരത്തിൽ ഈജിപ്ത് ഇറാനെ നേരിടും.

1934-ൽ ലോകകപ്പിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം  ദശകങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഈജിപ്ഷ്യൻ ഫുട്ബോളിന് ഇങ്ങനെയൊരു വിജയം ലഭിക്കുന്നത്. മുഹമ്മദ് സലായുടെ നേതൃത്വത്തിലുള്ള ഈ തലമുറ കൈവരിച്ച ഈ വിജയം കൈറോ മുതൽ അലക്സാണ്ട്രിയ വരെ വലിയ ആവേശത്തോടെയാണ് ആരാധകർ ആഘോഷിക്കുന്നത്.