പ്രതീക്ഷ ഫൗണ്ടേഷൻ മുംബൈയുടെ സാഹിത്യ ശിൽപ്പശാല 'അല്ലിയാമ്പൽ കടവ് ' ഓഗസ്റ്റ് 16ന്

മുംബൈ : പ്രതീക്ഷ ഫൗണ്ടേഷൻ മുംബൈ സംഘടിപ്പിക്കുന്ന സാഹിത്യ ശിൽപ്പശാല 'അല്ലിയാമ്പൽ കടവ് ' ഓഗസ്റ്റ് 16ന് വസായ് റോഡ് വെസ്റ്റിലുള്ള ബികെഎസ് സ്കൂളിൽ വെച്ച് നടക്കും. മുംബൈ സാഹിത്യകാരൻ സിപി കൃഷ്ണകുമാർ അധ്യക്ഷ്യം വഹിക്കുന്ന ശിൽപ്പശാലയിൽ പ്രമുഖ സാഹിത്യകാരൻ വി. ആർ. സുധീഷ്, ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ,സംഗീത നിരൂപകനും പ്രഭാഷകനുമായ ഡോ. സജിത് ഏവൂരേത്ത്, പ്രഭാഷകൻ ഡോ.രാജേന്ദ്രൻ എടത്തുംകര എന്നിവർ പങ്കെടുക്കും.

പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി രൂപീകരിച്ച സംഘാടക സമിതിയിൽ കവി രാജേന്ദ്രൻ കുറ്റൂർ, മാധ്യമപ്രവർത്തകൻ എ. എം. ദിവാകരൻ,എഴുത്തുകാരും സാമൂഹ്യപ്രവർത്തകരുമായ ഇ. ഹരീന്ദ്രനാഥ്, അഡ്വ. ഷീജ മാത്യു, മിനി തോമസ് എന്നിവർ കൺവീനർമാരാണ്.
പരിപാടിയിലേക്ക് എല്ലാ സാഹിത്യ സ്നേഹികളേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : കെ.ബി.ഉത്തംകുമാർ (പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ)- 9323528197