Arts & literature
സാഹിത്യവേദിയിൽ സിപി കൃഷ്ണകുമാർ കഥകൾ അവതരിപ്പിക്കും

മുംബൈ: 'സാഹിത്യവേദി മുംബൈ'യുടെ ജൂലായ് മാസ സാഹിത്യചർച്ചയിൽ സി.പി.കൃഷ്ണകുമാർ സ്വന്തം ചെറുകഥകൾ അവതരിപ്പിക്കും. തുടർന്ന് കഥയെ സംബന്ധിച്ച ചർച്ച നടക്കും .ജൂലായ് 5,വൈകുന്നേരം 4:30ന് മാട്ടുംഗ ബോംബെ കേരളസമാജത്തിൻ്റെ 'കേരള ഭവന'ത്തിൽ നടക്കുന്ന പരിപാടിയിൽ സാഹിത്യസ്നേഹികളെ സ്വാഗതം ചെയ്യുന്നതായി കൺവീനർ കെ.പി . വിനയൻ അറിയിച്ചു .
