പ്രണയാഭ്യർത്ഥന നിരസിച്ചു: തമിഴ്‌നാട്ടിൽ 15കാരിയായ സ്‌കൂൾ വിദ്യാർത്ഥിനിക്ക് കുത്തേറ്റു

 പ്രണയാഭ്യർത്ഥന നിരസിച്ചു: തമിഴ്‌നാട്ടിൽ 15കാരിയായ സ്‌കൂൾ വിദ്യാർത്ഥിനിക്ക്  കുത്തേറ്റു

ചിദംബരം: പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് തമിഴ്‌നാട്ടിൽ പതിനഞ്ചുകാരിയായ സ്‌കൂൾ വിദ്യാർത്ഥിനിക്ക് കഴുത്തിൽ കുത്തേറ്റു. കടലൂർ ജില്ലയിലെ കീഴമൂങ്കിലടി ഗ്രാമത്തിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ പ്ലസ് വൺ വിദ്യാർത്ഥിനി നിലവിൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.സംഭവത്തിൽ ഇലക്ട്രിക്കൽ ജോലി ചെയ്‌തിരുന്ന അയ്യപ്പൻ എന്നയാളെ പൊലീസ് പ്രതിചേർത്തു. പെൺകുട്ടിയുടെ വീട്ടിൽ വയറിംഗ് ജോലികൾക്കായി ഇടയ്ക്കിടെ എത്തിയിരുന്ന ഇയാൾക്ക് പെൺകുട്ടിയോട് പ്രണയം തോന്നുകയും പലതവണ പ്രണയാഭ്യർത്ഥന നടത്തുകയും ചെയ്തിരുന്നു.

എന്നാൽ പെൺകുട്ടി ഈ ആവശ്യങ്ങൾ തുടർച്ചയായി നിരസിക്കുകയായിരുന്നു. ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കേസെടുത്ത ചിദംബരം പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്