Global
യുകെയില്‍ 20കാരിയായ ഇന്ത്യന്‍ വംശജ ബലാൽസംഗത്തിനിരയായി

ലണ്ടന്‍: യുകെയില്‍ ഇന്ത്യന്‍ വംശജയായ 20 കാരിയെ വംശീയമായി അധിക്ഷേപിക്കുകയും ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തതായി ആരോപണം. വെസ്റ്റ്മിഡ്‌ലാന്‍ഡിലാണ് സംഭവം. യുവതിക്കെതിരെ ഭയാനകമായ ആക്രമണമാണ് നടന്നതെന്നും പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങളെല്ലാം നടക്കുന്നുണ്ടെന്നും അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന മുതിര്‍ന്ന പൊലീസ് ഓഫീസര്‍ റോണന്‍ ടൈറര്‍ പറഞ്ഞു. വാല്‍സലിലെ പാര്‍ക്ക് ഹാള്‍ എന്ന പ്രദേശത്ത് ഒരു സ്ത്രീ നടുറോഡില്‍ കിടക്കുന്നതായാണ് പൊലീസിന് വിവരം ലഭിച്ചത്. ഇതോടെയാണ് സംഭവം പുറത്തു വന്നത്.സിസിടിവിയില്‍ പതിഞ്ഞ പ്രതിയുടെ ചിത്രം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. പ്രതിയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് പ്രദേശവാസികളോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.