ട്വന്‍റി 20 : താരമായി സ്‌മൃതി മന്ദാന; 10,000 റണ്‍സ് തികച്ച് റെക്കോർഡ് നേട്ടം

ട്വന്‍റി 20 : താരമായി  സ്‌മൃതി മന്ദാന; 10,000 റണ്‍സ് തികച്ച് റെക്കോർഡ് നേട്ടം

തിരുവനന്തപുരം: ശ്രീലങ്കയ്ക്കെതിരായ വനിതാ ടി20 പരമ്പരയിൽ റെക്കോർഡ് നേട്ടവുമായി സ്‌മൃതി മന്ദാന. രാജ്യാന്തര ട്വന്‍റി20യില്‍ പതിനായിരം റണ്‍സ് തികയ്ക്കുന്ന നാലാമത്തെ വനിതാ താരമാണ് സ്‌മൃതി. ശ്രീലങ്കയ്ക്കെതിരായ ട്വന്‍റി20 പരമ്പരയിലെ നാലാം മല്‍സരത്തിലാണ് സ്‌മൃതിയുടെ നേട്ടം. റെക്കോര്‍ഡ് നേട്ടത്തോടെ മിതാലി രാജിനെ മറികടന്ന സ്‌മൃതി അതിവേഗം രാജ്യാന്തര മല്‍സരങ്ങളില്‍ 10,000 റണ്‍സ് തികയ്ക്കുന്ന താരവുമായി മാറിയിരിക്കുകയാണ്. 281 ഇന്നിങ്സുകളില്‍ നിന്നായാണ് റെക്കോർഡ് സ്വന്തമാക്കിയത്.വനിതാ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 221 റണ്‍സ് നേടി. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ശ്രീലങ്കയ്‌ക്ക് ജയിക്കാൻ ഇന്ത്യ ഉയർത്തിയ 221 റണ്‍സ് മറികടക്കേണ്ടിവരും. ആദ്യ മൂന്ന് മത്സരങ്ങളിലും നിഷ്‌പ്രയാസം വിജയിച്ചതിൻ്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ വനിതാ ടീം. കാര്യവട്ടം സ്പോർട്‌സ് ഹബ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ രാത്രി ഏഴുമണിക്കാണ് മത്സരം ആരംഭിച്ചത്.വിജയം തുടർന്ന് ആധിപത്യം ഉറപ്പിക്കാനാണ് ഹർമൻപ്രീത് കൗറും സംഘവും ലക്ഷ്യമിടുന്നത്. പരമ്പര നഷ്‌ടമായെങ്കിലും ബാക്കിയുള്ള മത്സരങ്ങളിൽ ജയിച്ച് തിരിച്ചുവരാനുള്ള ശ്രമത്തിലാണ് ശ്രീലങ്കൻ വനിതകൾ. രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ കളിക്കുന്നത്. അസുഖബാധിതയായതിനാൽ ജെമി റോഡ്രിഗസ് ക്രീസിൽ ഇറങ്ങില്ല. ക്രാന്തി ഗൗഡിനും വിശ്രമം അനുവദിച്ചു. പകരം ഹർലീൻ ഡിയോളും അരുന്ധതി റെഡ്ഡിയും ആദ്യ പതിനൊന്നിലുണ്ട്. ശ്രീലങ്കൻ ടീമിലും രണ്ട് മാറ്റങ്ങളുണ്ട്. ഇനോക, മൽകി എന്നിവർക്ക് പകരം കാവ്യ കാവിന്ദി, രശ്‌മിക എന്നിവർ കളത്തിൽ ഇറങ്ങും.ആദ്യ മൂന്ന് മത്സരങ്ങളും ആധികാരികമായി വിജയിച്ച ഇന്ത്യ പരമ്പര ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. ദീപ്‌തി ശർമയുടെയും രേണുക സിങ്‌ ഠാക്കൂറിൻ്റെയും ബൗളിങ് പ്രകടനവും ഓപ്പണർ ഷെഫാലി വർമയുടെ തകർപ്പൻ ഫോമുമാണ് കാര്യവട്ടത്തെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക്‌ വിജയം നൽകിയത്. ആദ്യ മത്സരത്തിൽ ജെമീമ റോഡ്രിഗസിൻ്റെ മികവിലായിരുന്നു ഇന്ത്യൻ ജയം. അതേസമയം, വൈസ് ക്യാപ്റ്റനും മികച്ച താരവുമായ സ്‌മൃതി മന്ദാനയ്ക്ക് പരമ്പരയിൽ മികച്ച സ്കോർ നേടാനായില്ല.

ബാറ്റിങ് നിരയുടെ പരാജയമാണ് ശ്രീലങ്കയെ മത്സരത്തിൽ വലയ്ക്കുന്നത്. മൂന്ന് മത്സരത്തിലും 130-നു മുകളിൽ സ്കോർ ചെയ്യാൻ ടീമിനായില്ല. ക്യാപ്റ്റൻ ചമരി അട്ടപട്ടുവിനും മികച്ച സ്കോർ കണ്ടെത്താനായില്ല. കഴിഞ്ഞ മത്സരത്തിൽ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. വെള്ളിയാഴ്‌ച നടന്ന മത്സരത്തിൽ എണ്ണായിരത്തോളം കാണികളാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ എത്തിയത്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ അവസാന മത്സരം 30  ന് നടക്കും.