തൃപ്പൂണിത്തുറയിൽ അനധികൃതമായി താമസിച്ച 6 ബംഗ്ലാദേശികൾ പിടിയിൽ

തൃപ്പൂണിത്തുറയിൽ അനധികൃതമായി താമസിച്ച 6 ബംഗ്ലാദേശികൾ പിടിയിൽ

എറണാകുളം: തൃപ്പൂണിത്തുറയ്ക്ക് സമീപം എരൂരിൽ അനധികൃതമായി താമസിച്ചുവന്ന ആറ് ബംഗ്ലാദേശി പൗരന്മാരെ പൊലീസ് പിടികൂടി. സ്പെഷ്യൽ ബ്രാഞ്ച്, ആന്റി ടെററിസ്റ്റ് സ്‌ക്വാഡ്, നേവി ഇന്റലിജൻസ് വിംഗ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.മെയ്ദി ഹസൻ, മുഹമ്മദ് ആസിം, തരേഖ്, സോഖിർ, മുഹമ്മദ് സൊഹൈൽ, റക്കീബ് ഷാ എന്നിവരാണ് അറസ്റ്റിലായത്. ആക്രി സാധനങ്ങൾ ശേഖരിക്കുന്ന ജോലിയാണ് ഇവർ ചെയ്തുവന്നിരുന്നത്.എരൂർ കോഴിവെട്ടുംവെളിക്ക് സമീപമുള്ള രണ്ട് വാടക വീടുകളിലായാണ് ഇവർ വർഷങ്ങളായി താമസിച്ചിരുന്നത്. ഇതിൽ രണ്ടുപേർ സഹോദരങ്ങളാണ്. നാലുപേർ ഒരു വീട്ടിലും മറ്റ് രണ്ടുപേർ മറ്റൊരു വീട്ടിലുമായാണ് കഴിഞ്ഞിരുന്നത്