പ്രഥമ ചീഫ് മിനിസ്റ്റഴ്സ് ഗോൾഡൻ ട്രോഫി തിരുവനന്തപുരം ജില്ലയ്ക്ക് : 67 -ാ മത് സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് കൊടിയിറങ്ങി


തിരുവനന്തപുരം :67 -ാ മത് സംസ്ഥാന സ്കൂൾ കായിക മേള കൊടിയിറങ്ങുമ്പോൾ ഓവറോൾ ചാമ്പ്യനുള്ള പ്രഥമ ചീഫ് മിനിസ്റ്റഴ്സ് ട്രോഫി തിരുവനന്തപുരം ജില്ല ഏറ്റുവാങ്ങി. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സമാപന സമ്മേളനം ഗവർണർ ഉദ്ഘാടനം ചെയ്തു. 247 പോയിന്റ് നേടി അത്ലറ്റിക്‌സിൽ മലപ്പുറം കീരിടം ചൂടി. 2031 ൽ ഒരു വിദ്യാർഥി ഒരു കായിക ഇനം പഠിക്കണമെന്നതാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. ജയത്തിനും പരാജയത്തിനും അപ്പുറം ഒളിമ്പിക്സ് സ്വപ്നം കാണാനുള്ള വാഴിയാണ് കായിക മേള എന്ന് സമാപന ചടങ്ങിൽ മുഖ്യഥിതിയായ ഓളിംപ്യൻ പി ആർ ശ്രീജേഷ് പറഞ്ഞു. മന്ത്രിമാരായ മുഹമ്മദ് റിയാസ്,വീണ ജോർജ്,ജി ആർ അനിൽ എന്നിവർ സമാപന സമ്മേളനത്തിന്റെ ഭാഗമായി.68 -ാ മത് സംസ്ഥാന കായിക മേളയ്ക്ക് കണ്ണൂർ ജില്ലാ ആതിഥേയത്വം വഹിക്കും.

ദേവപ്രിയ ഷൈബുവിനെയും അതുൽ T M നെയും സഞ്ജു സാംസൺ ഫൗണ്ടേഷൻ ഏറ്റെടുക്കും.

സംസ്ഥാന സ്കൂൾ കായിക മേളയിൽ സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ 100 മീറ്ററിൽ റെക്കോർഡ് നേടിയ CHS കാൽവരി മൗണ്ട് സ്കൂളിലെ ദേവപ്രിയ ഷൈബുവിനെയും 100 മീറ്ററിലും 200 മീറ്ററിലും റെക്കോർഡ് നേടിയ ചാരമംഗലം ഗവൺമെന്റ് DVHSS സ്കൂളിലെ അതുൽ T M നെയും സംസ്ഥാന സ്കൂൾ കായികമേള '25എൻ്റെ   ബ്രാൻഡ് അംബാസഡറായ സഞ്ജു സാംസണിൻ്റെ  'സഞ്ജു സാംസൺ ഫൗണ്ടേഷൻ 'ഏറ്റെടുക്കും."ജീവിത സാഹചര്യങ്ങളോട് മല്ലിട്ട് നേടിയ നേട്ടമാണ് എന്റെ ശ്രദ്ധയിൽപ്പെട്ടത്. ശക്തമായ പിൻബലം ഈ കുട്ടികളെ നാളെ ദേശീയ തലത്തിലേക്കും ഒളിമ്പിക് തലത്തിലേക്കും വരെ ഉയർത്തിയേക്കാം. അത് കൊണ്ട് തന്നെ സഞ്ജു സാംസൺ ഫൗണ്ടേഷന്റെ കീഴിൽ സംസ്ഥാന ദേശീയ തലത്തിൽ ആവശ്യമായ യാത്രാതാമസ സൗകര്യങ്ങളും വേണ്ട നിർദേശങ്ങളും നൽകിക്കൊണ്ട് കുട്ടികൾക്ക് ഒരു പ്രോഫഷണൽ അത്‌ലറ്റിക് കോച്ചിന്റെ സൗകര്യം ലഭ്യമാക്കുകയും ചെയ്യും.ഇനിയുള്ള നേട്ടങ്ങളിലേക്ക് ഓടിയടുക്കാനാവശ്യമായ എല്ലാ സൗകര്യങ്ങളും നൽകി ഈ കുട്ടികളെ കേരളത്തിന്റെ അഭിമാനമാക്കി മാറ്റാൻ സഞ്ജു സാംസൺ ഫൗണ്ടേഷനും ഞാനും ഒപ്പമുണ്ടാകും." മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.