കായിക മേഖലയിൽ 9 താരങ്ങൾക്ക് പദ്‌മ പുരസ്‌ക്കാരങ്ങൾ :വിജയ് അമൃതരാജിന് പത്മഭൂഷൺ, രോഹിത്തിനും ഹർമൻപ്രീതിനും പത്മശ്രീ

കായിക മേഖലയിൽ 9 താരങ്ങൾക്ക് പദ്‌മ പുരസ്‌ക്കാരങ്ങൾ :വിജയ് അമൃതരാജിന് പത്മഭൂഷൺ, രോഹിത്തിനും ഹർമൻപ്രീതിനും പത്മശ്രീ

ന്യൂഡൽഹി: ഇന്ത്യൻ പുരുഷ ക്രിക്കറ്റ്  ടീം മുൻ ക്യാപ്റ്റൻ രോഹിത് ശർമ,വനിതാ ടീം ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ എന്നിവർക്ക്  പത്മശ്രീ ബഹുമതി. മുൻ ടെന്നീസ് താരം വിജയ് അമൃത്‌രാജിന് പത്മഭൂഷൺ. ഈ വർഷം പത്മഭൂഷൺ ലഭിച്ച ഏക കായികതാരമാണ് അമൃതരാജ്. ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയാണ് പത്മഭൂഷൺ.ഇന്ത്യൻ കായികരംഗത്തെ അദ്ദേഹത്തിന്‍റെ ദീർഘകാല സംഭാവനകളില്‍ 1983 ൽ പത്മശ്രീയും 1974 ൽ അർജുന അവാർഡും വിജയ് അമൃത്‌രാജിന് ലഭിച്ചിരുന്നു

2026 ലെ പത്മ അവാർഡുകളില്‍ അഞ്ച് പേർക്ക് പത്മവിഭൂഷണും 13 പേർക്ക് പത്മഭൂഷണും 113 പേർക്ക് പത്മശ്രീയും നൽകും.കായികരംഗത്തുനിന്ന് ഒൻപതു പേർക്കാണ് ബഹുമതികൾ ലഭിച്ചത്. മുൻ ക്യാപ്റ്റനായ രോഹിത് ശർമ്മ 2024 ൽ ഇന്ത്യയെ രണ്ടാമത്തെ ടി20 ലോകകപ്പ് ട്രോഫിയിലേക്ക് നയിച്ചിരുന്നു. കൂടാതെ വനിതാ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ആദ്യത്തെ വനിതാ ഐസിസി കിരീടത്തിലേക്ക് നയിച്ചു. ഇന്ത്യ 2025 ലെ വനിതാ ഏകദിന ലോകകപ്പ് നേടി. തന്‍റെ ധീരമായ ബാറ്റിംഗും നേതൃത്വവും കൊണ്ട് ഇന്ത്യയെ പുതിയ വിജയങ്ങളിലേക്ക് നയിക്കുകയും ഒരു തലമുറ യുവ ക്രിക്കറ്റ് കളിക്കാരെ പ്രചോദിപ്പിക്കുകയും ചെയ്യുന്നതിൽ ഹർമൻപ്രീത് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

ആദരിക്കപ്പെട്ട കായിക വ്യക്തിത്വങ്ങളുടെ പട്ടികയിൽ ഇന്ത്യൻ വനിതാ ഹോക്കി ടീം ഗോൾകീപ്പർ സവിത പുനിയയും ഉൾപ്പെടുന്നു. ഇന്ത്യൻ വനിതാ ഹോക്കി പരിശീലകനും താരവുമായിരുന്ന ബൽദേവ് സിംഗിനേയും ആദരിച്ചു. പുരാതന തമിഴ് ആയുധ അധിഷ്ഠിത ആയോധനകലയായ സിലംബം പ്രചരിപ്പിച്ചതിന് പുതുച്ചേരിയിൽ നിന്നുള്ള കെ. പഴനിവേലിനു ബഹുമതി ലഭിച്ചു.

2024 ലെ പാരാലിമ്പിക്‌സിൽ ഹൈജമ്പിൽ സ്വർണ്ണവും 2020 ലെ പാരാലിമ്പിക്‌സിൽ വെള്ളിയും നേടിയതിന് പാരാ അത്‌ലറ്റ് പ്രവീൺ കുമാറിനെ ആദരിച്ചു. മധ്യപ്രദേശിൽ നിന്നുള്ള ഭഗവാൻദാസ് റായ്ക്വാറിനെ തന്‍റെ ബോണ്ടേലിയ അഖാര (ആയോധനകല) പുനരുജ്ജീവിപ്പിച്ചതിന് പത്മശ്രീ നൽകി ആദരിച്ചു.

കായികതകാരങ്ങൾക്കുള്ള  പത്മ അവാർഡുകൾ - 2026

വിജയ് അമൃതരാജ് (ടെന്നീസ്) - പത്മഭൂഷൺ

ബൽദേവ് സിംഗ് (ഹോക്കി) - പത്മശ്രീ

ഹർമൻപ്രീത് കൗർ (ക്രിക്കറ്റ്) - പത്മശ്രീ

കെ. പഞ്ജനിവേൽ (ആയോധനകല) - പത്മശ്രീ

പ്രവീൺ കുമാർ (പാരാ അത്‌ലറ്റ്) - പത്മശ്രീ

രോഹിത് ശർമ്മ (ക്രിക്കറ്റ്) – പത്മശ്രീ

സവിത പുനിയ (ഹോക്കി) - പത്മശ്രീ

ഭഗവാൻദാസ് റായ്ക്വാർ (ആയോധനകല) - പത്മശ്രീ