"പാരമ്പര്യ വിഭവങ്ങൾ അമ്മമാർ മക്കൾക്കോ മരുമക്കൾക്കോ പഠിപ്പിച്ചു നൽകണം" : മുഖ്യമന്ത്രി

 "പാരമ്പര്യ വിഭവങ്ങൾ അമ്മമാർ മക്കൾക്കോ മരുമക്കൾക്കോ  പഠിപ്പിച്ചു നൽകണം" : മുഖ്യമന്ത്രി

പത്തനംതിട്ട: അമ്മമാർ തങ്ങളുടെ പാരമ്പര്യ പാചകരീതികൾ മക്കളുടെ ഭാര്യമാർക്ക് കൈമാറണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ പരാമർശം വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചു. പരാമർശം സ്ത്രീവിരുദ്ധമാണെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന വിമർശനം.തനിക്ക് ചില അമ്മമാരോട് ഒരു പരാതിയുണ്ട് എന്നും, അവർക്ക് മാത്രം അറിയാവുന്ന ചില പ്രത്യേക പാരമ്പര്യ വിഭവങ്ങൾ ഉണ്ടാക്കാൻ അവർക്ക് പ്രത്യേക കഴിവുണ്ട് എന്നും പറഞ്ഞ അദ്ദേഹം, എന്നാൽ ഈ പാചകക്കുറിപ്പുകൾ അവർ സ്വന്തം മക്കൾക്ക് കൈമാറാറില്ല എന്ന് ചൂണ്ടിക്കാട്ടി. കുറഞ്ഞപക്ഷം ഈ വിഭവങ്ങൾ സ്വന്തം മക്കളെയോ അല്ലെങ്കിൽ മക്കളുടെ ഭാര്യമാരെയോ എങ്കിലും പഠിപ്പിക്കാൻ അവർ തയ്യാറാകണം എന്നും മുഖ്യമന്ത്രി പറഞ്ഞു.എങ്കിൽ മാത്രമേ ആ വിഭവങ്ങളുടെ തനിമ അടുത്ത തലമുറയിലേക്ക് കൈമാറാൻ സാധിക്കൂ, എന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, പാചകം സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമാണെന്ന തരത്തിലുള്ള പരമ്പരാഗത ചിന്താഗതിയെ പ്രോത്സാഹിപ്പിക്കുന്നതാണ് ഈ പ്രസ്താവനയെന്ന് ചൂണ്ടിക്കാട്ടിയാണ് വിമർശനം ശക്തമാകുന്നത്.