അഫ്‌ഗാനിസ്ഥാൻ വിദേശകാര്യമന്ത്രി അമീർഖാൻ മുത്താഖി ഇന്ത്യ സന്ദർശിക്കുന്നു

ന്യൂഡൽഹി: അടുത്ത വാരം ഒക്‌ടോബറിൽ അഫ്‌ഗാനിസ്ഥാൻ വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്താഖി ഇന്ത്യ സന്ദർശിക്കും. താലിബാൻ നേതാവിനെതിരെ ഉണ്ടായിരുന്ന യാത്രാ വിലക്കിൽ നിന്ന് ഐക്യരാഷ്‌ട്രസഭ രക്ഷാ സമിതി ഇളവ് നൽകിയതോടെയാണ് അഫ്‌ഗാന്‍ വിദേശകാര്യമന്ത്രി ഇന്ത്യയിലേക്ക് എത്തുന്നത്.ഒക്‌ടോബർ ഒന്‍പതു മുതൽ 16 വരെ ആയിരിക്കും അമീർ ഖാൻ മുത്താഖി ഇന്ത്യയില്‍ ഉണ്ടായിരിക്കുക. ഐക്യരാഷ്ട്രസഭാ സുരക്ഷാ സമിതിയുടെ യാത്രാ വിലക്ക് ഉണ്ടായിരുന്നതിനാൽ കഴിഞ്ഞ മാസം ഇന്ത്യ സന്ദർശിക്കാനിരുന്ന അഫ്‌ഗാൻ വിദേശകാര്യ മന്ത്രിയുടെ യാത്ര റദ്ദാക്കി. പ്രമുഖ താലിബാൻ നേതാക്കൾക്കെല്ലാം യുഎൻ ഉപരോധം എർപ്പെടുത്തിയിട്ടുണ്ട്. ഇത് നിലനിൽക്കുന്നതിനാൽ ഇവർക്ക് വിദേശ യാത്ര നടത്തണമെങ്കിൽ പ്രത്യേക ഇളവ് നേടേണ്ടതുണ്ട്.
2021 ഓഗസ്റ്റിൽ താലിബാൻ അഫ്‌ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്തതിനുശേഷം കാബൂളിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന ആദ്യ മന്ത്രിയാണ് ഇദ്ദേഹം. "താലിബാനിലെ ഒരു പ്രമുഖ അംഗമായി കണക്കാക്കപ്പെടുന്ന മുത്താക്കി, താലിബാൻ ഭരണകാലത്ത് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള ചർച്ചകളിൽ താലിബാൻ പ്രതിനിധിയായും സേവനമനുഷ്‌ഠിച്ചിരുന്നു