എഎഫ്‌സി ചാംപ്യന്‍സ് ലീഗ് : റൊണാൾഡോ വരാനുള്ള സാധ്യത കുറയുന്നു ; അല്‍ നസ്‌ര്‍ ടീം ഇന്നെത്തും

എഎഫ്‌സി ചാംപ്യന്‍സ് ലീഗ് : റൊണാൾഡോ  വരാനുള്ള സാധ്യത കുറയുന്നു    ; അല്‍ നസ്‌ര്‍ ടീം ഇന്നെത്തും

 പനാജി :ഗോവയില്‍ നടക്കുന്ന എഎഫ്‌സി ചാംപ്യന്‍സ് ലീഗ് ടൂര്‍ണ്ണമെന്‍റില്‍ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പങ്കെടുക്കില്ല. ഒക്ടോബർ 22 ന് എഫ്‌സി ഗോവയ്‌ക്കെതിരായ മത്സരത്തിനായി സൗദി ടീം അൽ നസ്ർ‌ ഇന്ന് രാത്രി ഇന്ത്യയിലെത്തും. വിദേശ ടൂറുകളിൽ റൊണാള്‍ഡോയ്‌ക്ക് തീരുമാനം എടുക്കാമെന്നാണ് അൽ നസ്റുമായുള്ള കരാറിലെ ധാരണ. സാധാരണ സൗദി ​പ്രോ ലീഗിലെ മത്സരങ്ങളിൽ ക്ലബിനായി കളത്തിലിറങ്ങുന്ന താരം വിദേശ രാജ്യങ്ങളിലെ മത്സരങ്ങളിൽ ടീമിനൊപ്പമെത്താറില്ല.അൽ-ഫത്തേയ്‌ക്കെതിരായ ലീഗ് വിജയത്തിന് ശേഷം, ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തിന് തയ്യാറെടുക്കുന്നതിനായി അൽ നസ്ർ‌ ദബോലിം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്നിറങ്ങും. മുൻ എഎഫ്‌സി കപ്പ് ചാമ്പ്യന്മാരായ അൽ സീബിനെ പരാജയപ്പെടുത്തി ടൂർണമെന്‍റില്‍ ഇടം നേടിയ എഫ്‌സി ഗോവയ്‌ക്കൊപ്പം ഇന്ത്യൻ മണ്ണിൽ റൊണാൾഡോയുടെ കളി കാണാന്‍ പ്രതീക്ഷിച്ച ആരാധകരെ നിരാശയിലാഴ്ത്തി പുതിയ വാർത്ത. ക്രിസ്റ്റ്യാനോ വരും എന്ന വാർത്തകൾക്കിടെ മാച്ച് ടിക്കറ്റുകൾ ചൂടപ്പംപോലെയാണ് ഇതിനകം വിറ്റഴിഞ്ഞത്.ഗോവയില്‍ നടക്കുന്ന എഎഫ്‌സി ചാംപ്യന്‍സ് ലീഗ് ടൂര്‍ണ്ണമെന്‍റില്‍ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പങ്കെടുക്കില്ല. ഒക്ടോബർ 22 ന് എഫ്‌സി ഗോവയ്‌ക്കെതിരായ മത്സരത്തിനായി സൗദി ടീം അൽ നസ്ർ‌ ഇന്ന് രാത്രി ഇന്ത്യയിലെത്തും. വിദേശ ടൂറുകളിൽ റൊണാള്‍ഡോയ്‌ക്ക് തീരുമാനം എടുക്കാമെന്നാണ് അൽ നസ്റുമായുള്ള കരാറിലെ ധാരണ. സാധാരണ സൗദി ​പ്രോ ലീഗിലെ മത്സരങ്ങളിൽ ക്ലബിനായി കളത്തിലിറങ്ങുന്ന താരം വിദേശ രാജ്യങ്ങളിലെ മത്സരങ്ങളിൽ ടീമിനൊപ്പമെത്താറില്ല.

അൽ-ഫത്തേയ്‌ക്കെതിരായ ലീഗ് വിജയത്തിന് ശേഷം, ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തിന് തയ്യാറെടുക്കുന്നതിനായി അൽ നസ്ർ‌ ദബോലിം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്നിറങ്ങും. മുൻ എഎഫ്‌സി കപ്പ് ചാമ്പ്യന്മാരായ അൽ സീബിനെ പരാജയപ്പെടുത്തി ടൂർണമെന്‍റില്‍ ഇടം നേടിയ എഫ്‌സി ഗോവയ്‌ക്കൊപ്പം ഇന്ത്യൻ മണ്ണിൽ റൊണാൾഡോയുടെ കളി കാണാന്‍ പ്രതീക്ഷിച്ച ആരാധകരെ നിരാശയിലാഴ്ത്തി പുതിയ വാർത്ത. ക്രിസ്റ്റ്യാനോ വരും എന്ന വാർത്തകൾക്കിടെ മാച്ച് ടിക്കറ്റുകൾ ചൂടപ്പംപോലെയാണ് ഇതിനകം വിറ്റഴിഞ്ഞത്.

സൂപ്പര്‍ താരത്തെ ഇന്ത്യയിലേക്കുള്ള യാത്രയിൽ നിന്ന് ഒഴിവാക്കിയതായി ക്ലബ്ബ് വൃത്തങ്ങളെ ഉദ്ധരിച്ച് എക്‌സിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അല്‍ നസ്‍ര്‍ ക്ലബ്ബ് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. അല്‍ നസ്‍ര്‍ സ്ക്വാഡിനെ സംബന്ധിച്ച വിവരങ്ങള്‍ നാളെ പുറത്തുവരും. ലോകകപ്പിന് മുന്നോടിയായി ശാരീരിക ക്ഷമത നിലനിർത്താൻ യാത്രകളും മറ്റും ശ്രദ്ധയോടെ ക്രമീകരിക്കുന്നതിന്‍റെ ഭാഗം കൂടിയാണ് ഈ പിൻവാങ്ങൽ. റൊണാള്‍ഡോ ഇല്ലെങ്കിലും അല്‍ നസ്‍റിലെ പ്രമുഖ താരങ്ങളായ സാദിയോ മാനെ, ജോവോ ഫെലിക്‌സ്, കിംഗ്‌സ്ലി കോമാൻ തുടങ്ങിയവര്‍ ഗോവയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.അതേസമയം മത്സരത്തിന്‌ മുന്നോടിയായി ഗോവയിലെ സ‍ൗകര്യങ്ങൾ വിലയിരുത്താന്‍ നേരത്തെ അൽ നസ്ർ‌ ക്ലബ്‌ സംഘമെത്തിയിരുന്നു. രണ്ടംഗ സംഘമാണ്‌ ഗോവ സന്ദർശിച്ചത്‌. ഗോവൻ കായികമന്ത്രിയുമായി ചർച്ച നടത്തി. സ്‌റ്റേഡിയത്തിലെ തയ്യാറെടുപ്പുകളും സുരക്ഷാ കാര്യങ്ങളും വിലയിരുത്തി.