പ്രവാസികൾക്കായി സമഗ്ര പുനരധിവാസ പദ്ധതി നടപ്പാക്കണമെന്ന് AIKMCC : മുഖ്യമന്ത്രിയേയും മന്ത്രിമാരേയും കണ്ടു

പ്രവാസികൾക്കായി സമഗ്ര പുനരധിവാസ പദ്ധതി നടപ്പാക്കണമെന്ന് AIKMCC : മുഖ്യമന്ത്രിയേയും മന്ത്രിമാരേയും കണ്ടു

തിരുവനന്തപുരം: പ്രവാസി മലയാളികളുടെ ആവശ്യങ്ങൾ സർക്കാറിലെത്തിക്കുന്നതിനായി   എഐകെഎംസിസി മഹാരാഷ്ട്ര പ്രതിനിധികൾ  മുഖ്യമന്ത്രി ഉൾപ്പെടെയുള്ള കേരളത്തിലെ മന്ത്രിമാരെ സന്ദർശിച്ചു. പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളും അവരുടെ പുനരധിവാസവും തൊഴിൽസൃഷ്ടിയും സംബന്ധിച്ച നിർദേശങ്ങൾ മുഖ്യമന്ത്രിയുടേയും മറ്റ്  മന്ത്രിമാരുടെയും ശ്രദ്ധയിൽപ്പെടുത്തി.  ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്കായി സമഗ്ര പുനരധിവാസ പദ്ധതി നടപ്പാക്കണമെന്ന് എഐകെഎംസിസി ആവശ്യപ്പെട്ടു. 'മേക്ക് ഇൻ ഇന്ത്യ'പദ്ധതിയുടെ ഭാഗമായി പ്രവാസികളുടെ ഓഹരി പങ്കാളിത്തത്തോടെയും സർക്കാരിൻ്റെ  25%പങ്കാളിത്തത്തോടെയും ഒരു നിർമ്മാണ  കമ്പനിയും വ്യവസായ സഹകരണ സൊസൈറ്റിയും രൂപീകരിക്കണമെന്ന നിർദേശവും എഐകെഎംസിസിക്കുവേണ്ടി ജനറൽ സെക്രട്ടറി കെ. പി. അബ്ദുൽ ഗഫൂർ മുന്നോട്ടുവച്ചു.

ഈ പദ്ധതി പ്രവാസികൾക്ക് സ്ഥിരതയാർന്ന തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും അവരുടെ നിക്ഷേപവും അനുഭവസമ്പത്തും കേരളത്തിൻ്റെ  വ്യവസായ വികസനത്തിന് പ്രയോജനപ്പെടുത്തുന്നതിന്  സഹായകരമാകുമെന്നും  അദ്ദേഹം വ്യക്തമാക്കി.മുഖ്യമന്ത്രി വി. ഡി. സതീശൻ, വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി, വിദ്യാഭ്യാസ മന്ത്രി അഡ്വ. ഷംസുദ്ദീൻ, പൊതുമരാമത്ത് മന്ത്രി പി. കെ. ബഷീർ, ഫിഷറീസ് മന്ത്രി എ. ഇ. അബ്ദുൽ ഗഫൂർ എന്നിവരെ കെ. പി. അബ്ദുൽ ഗഫൂർ ഷാൾ അണിയിച്ച് ആദരിച്ചു. മസ്‌കറ്റ് കെഎംസിസി നേതാക്കളായ സി. കെ. പി. റയീസും കാദർ മമ്മുവും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.