Mumbai
ഗുരുദേവഗിരിയിൽ കർക്കടകവാവ് ബലിയും തില ഹോമവും

മുംബൈ : കർക്കടക വാവിനോടനുബന്ധിച്ച് നെരുൾ ഗുരുദേവ ഗിരിയിൽ ആഗസ്റ്റ് 12 ന് പുലർച്ചെ 5 മുതൽ 12 വരെ പിതൃബലിതർപ്പണം നടക്കും. 12 മുതൽ പിതൃക്കളുടെ മോക്ഷ പ്രാപ്തിക്കായുള്ള തില ഹോമവും ഉണ്ടായിരിക്കും. ബലി തർപ്പണത്തിനായ് കഴിഞ്ഞ വർഷം ഉണ്ടായ വൻ ഭക്തജനത്തിരക്ക് പരിഗണിച്ച് ഇത്തവണ വിപുലമായ സൗകര്യങ്ങളാണ് ചെയ്തിട്ടുള്ളതെന്നും ബലി തർപ്പണത്തിന് ശേഷം ലഘുഭക്ഷണം ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ബലി തർപ്പണത്തിനായി ദൂരദേശത്തു നിന്നും എത്തുന്നവർ തലേ ദിവസം വന്നാൽ ഗുരുദേവ ഗിരിയിലെ ഹാളിൽ താമസിക്കാനുള്ള സൗകര്യവും ചെയ്യുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കും പൂജ ബുക്ക് ചെയ്യുന്നതിനും 7304085880, 98201 65311, 83693 12803, 9892045445 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.