Global
"അമേരിക്ക-ഇസ്രയേൽ സഖ്യം ഇറാന് നേരെ നടത്തുന്ന യുദ്ധം ഭരണഘടനാവിരുദ്ധO:" അമേരിക്കൻ സെനറ്റർ ബേണി സാൻഡേഴ്‌സ്
വാഷിംഗ്‌ടൺ : അമേരിക്ക-ഇസ്രയേൽ സഖ്യം ഇറാന് നേരെ നടത്തുന്ന യുദ്ധം ഭരണഘടനാവിരുദ്ധവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് മുതിർന്ന അമേരിക്കൻ സെനറ്റർ ബേണി സാൻഡേഴ്‌സ്. ഡോണൾഡ് ട്രംപും ബെഞ്ചമിൻ നെതന്യാഹുവും ചേർന്ന് ആരംഭിച്ച ഈ സൈനിക നീക്കം അമേരിക്കൻ സൈനികരുടെയും മേഖലയിലെ സാധാരണക്കാരുടെയും ജീവൻ അപകടത്തിലാക്കുകയാണെന്ന് അദ്ദേഹം എക്സ് പോസ്റ്റിൽ കുറ്റപ്പെടുത്തി.
വിയറ്റ്‌നാമിലും ഇറാഖിലും നമ്മൾ കണ്ടതുപോലെ യുദ്ധത്തിനായി കെട്ടിച്ചമച്ച നുണകൾ വീണ്ടും ആവർത്തിക്കുകയാണെന്ന് സാൻഡേഴ്‌സ് ചൂണ്ടിക്കാട്ടി. അവസാനമില്ലാത്ത ഇത്തരം യുദ്ധങ്ങൾ ഇനി വേണ്ടെന്നും ഈ അനാവശ്യ നീക്കം തടയാൻ അമേരിക്കൻ കോൺഗ്രസ് എത്രയും വേഗം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.