തായ്‌വാനിൽ വീണ്ടും ഭൂകമ്പം

തായ്‌വാൻ: തായ്‌വാനിലെ വടക്കുകിഴക്കൻ തീരദേശ നഗരമായ യിലാനിൽ ഭൂകമ്പം. 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഇന്നലെ (ഡിസംബർ 27) വൈകുന്നേരമാണ് ഉണ്ടായത്.. മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ ഭൂചലനമാണിതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.തലസ്ഥാനമായ തായ്‌പോയിൽ അനുഭവപ്പെട്ട ഭൂകമ്പത്തിൻ്റെ പ്രഭവ കേന്ദ്രം 73 കിലോമീറ്റർ ആഴത്തിലായിരുന്നുവെന്നും ഭരണകൂടം അറിയിച്ചു. നാശനഷ്‌ടങ്ങളുടെ വിലയിരുത്തൽ നടന്നുവരികയാണെന്നും ദേശീയ അഗ്നിശമന ഏജൻസി അറിയിച്ചു. അതേസമയം ഭൂകമ്പത്തിന് ശേഷം സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല.
ഭൂകമ്പത്തിൽ ആളപായമോ നാശനഷ്‌ടങ്ങളോ ഉണ്ടായതായി വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല. അതേസമയം സംഭവത്തെ തുടർന്ന് തായ്‌പോയിൽ കെട്ടിടങ്ങൾ നശിച്ചതായും തായ്‌വാനിലൂടനീളം ഭൂചലനം അനുഭവപ്പെട്ടതായും ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയതായും തായ്‌പേയ് സർക്കാർ അറിയിച്ചു.ബുധനാഴ്‌ച (ഡിസംബർ 24) 6.0 തീവ്രതയോടെയുള്ള ഭൂകമ്പമായിരുന്നു തായ്‌വാനിൽ രേഖപ്പെടുത്തിയത്. ഇതിന് ശേഷം ദ്വീപിൽ ഉണ്ടായ രണ്ടാമത്തെ വലിയ ഭൂകമ്പമാണിത്. രണ്ട് ടെക്‌റ്റോണിക് പ്ലേറ്റുകളുടെ സംഗമസ്ഥാനത്തിനടുത്താണ് തായ്‌വാൻ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഭൂകമ്പ സാധ്യത ഏറെയുള്ള ഒരു പ്രദേശം കൂടെയാണ് തായ്‌വാൻ.2024 ഏപ്രിലിൽ തായ്‌വാനിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഒരു ഭൂകമ്പം നടന്നിരുന്നു. കഴിഞ്ഞ 25 വർഷത്തിനിടയിൽ ഉണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിൽ ഒന്നായിരുന്നു അത്. ഏകേശം 17 പേരാണ് ആ ഭൂകമ്പത്തിൽ മരിച്ചത്. മണ്ണിടിച്ചിലിനും ഹുവാലിയന് ചുറ്റുമുള്ള കെട്ടിടങ്ങൾക്കും വൻ നാശ നഷ്‌ടമാണ് ഭൂകമ്പം കാരണം ഉണ്ടായത്.അതേസമയം 2016 ൽ തെക്കൻ തായ്‌വാനിൽ ഉണ്ടായ ഭൂകമ്പത്തിൽ 100 ൽ അധികം ആളുകളാണ് മരിച്ചത്. 1999 ൽ ണ്ടായ ഭൂകമ്പത്തിൽ 2,000 ത്തിലധിം പേർ മരിച്ചതായു റിപ്പോർട്ടുകൾ പറയുന്നണ്ട്. 7.3 തീവ്രതയാണ് ആ സമയത്ത് രേഖപ്പെടുത്തിയ ഭൂകമ്പം.
ഭൂമിയുടെ ലിത്തോസ്‌ഫിയർ നിർമ്മിച്ചിരിക്കുന്ന ടെക്റ്റോണിക് പ്ലേറ്റുകളുടെ ചലനം മൂലമാണ് ഭൂകമ്പം ഉാവുന്നത്. ഇത് നീങ്ങുമ്പോൾ അവ തമ്മിൽ തട്ടുകയോ റസുകോ ചെയ്യുമ്പോൾ സമ്മർദ്ദം ഉണ്ടാവുന്നു. ഇതിലൂടെയാണ് ഭൂകമ്പം ഉണ്ടാവുന്നത്.
ജപ്പാനിലും ഭൂകമ്പം
അടുത്തിടെയാണ് വടക്കൻ ജപ്പാനില്‍ ഭൂകമ്പം ഉണ്ടായത്. റിക്‌ടർ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോർട്ട് ചെയ്‌തത്. 23 പേർക്കാണ് ഇതിൽ പരിക്കേറ്റത്. ചില പ്രദേശങ്ങളിൽ മൂന്ന് മീറ്റർ (10 അടി) വരെ ഉയരത്തിൽ സുനാമിയും ഉണ്ടായിരുന്നെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.