സുഡാനിൽ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ 13 കുട്ടികൾ ഉൾപ്പെടെ 64 പേർ കൊല്ലപ്പെട്ടു

സുഡാനിൽ  ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ 13 കുട്ടികൾ ഉൾപ്പെടെ 64 പേർ കൊല്ലപ്പെട്ടു

കെയ്‌റോ: സുഡാനിലെ കിഴക്കൻ ദർഫൂർ പ്രവിശ്യയിലെ അൽ ദിയായിൽ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ 13 കുട്ടികൾ ഉൾപ്പെടെ 64 പേർ കൊല്ലപ്പെട്ടു. 89 പേർക്ക് പരിക്കേറ്റു . ലോകരോഗ്യ സംഘടനയുടെ തലവൻ ടേഡ്രോസ് അഡാനോ ഗെബ്രേസസ് സമൂഹ മാധ്യമമായ എക്‌സ് വഴിയാണ് ഇക്കാര്യം അറിയിച്ചത് . കഴിഞ്ഞ വെള്ളിയാഴ്‌ചയായിരുന്നു  ആക്രമണം. ആക്രമണത്തെ തുടർന്ന് ആശുപത്രി പ്രവർത്തനരഹിതമായി.  രോഗികൾ, രണ്ട്‌ നഴ്‌സുമാർ, ഒരു ഡോക്‌ടർ എന്നിവരാണ് കൊല്ലപ്പെട്ട്. ആശുപത്രിയിലെ എട്ട് ജീവനക്കാർ ഉൾപ്പെടെ 89 പേർക്കാണ് പരിക്കറ്റത്.  കുട്ടികൾക്കായുള്ള ചികി്സാ വിഭാഗം,പ്രസവ വിഭാഗം, അടിയന്തര ചികിത്സ വിഭാഗം എന്നിവ ആക്രമണത്തിൽ തകർന്നു.

രാജ്യത്ത് സുഡാൻ സൈന്യവും അർധസൈനിക റാപിഡ് സപ്പോർട്ട് ഗ്രൂപ്പും തമ്മിൽ മൂന്ന് വർഷമായി നടക്കുന്ന സംഘർഷത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം 2000 കവിഞ്ഞതായി ടേഡ്രോസ് പറഞ്ഞു.ആരോഗ്യ ശുശ്രൂഷാ കേന്ദ്രങ്ങള്‍ക്കു നേരെ നടന്ന 213 ആക്രമണങ്ങളിലായി 2,036 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്.അതേസമയം ആശുപത്രിക്ക് നേരെയുണ്ടായ ആക്രണത്തിന് സൈന്യമാണ് ഉത്തരവാദികളെന്ന് ആർഎസ്‌എഫ് ആരോപിച്ചു. തങ്ങൾ അല്ല ആക്രമണത്തിന് ഉത്തരവാദികളെന്ന് സൈന്യം പറഞ്ഞു. എന്നാൽ സമീപത്തെ ഒരു പൊലീസ് സ്‌റ്റേഷൻ ലക്ഷ്യം വച്ചാണ് ആക്രമണം നടത്തിയതെന്ന് രണ്ട് സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.വിഷയം പരസ്യമായി ചർച്ച ചെയ്യാൻ അനുവാദമില്ല എന്നും സെനിക ഉദ്യോഗസ്ഥർ പറഞ്ഞു. ഐക്യരാഷ്‌ട്രസഭയുടെ കണക്കുകൾ പ്രകാരം രാജ്യത്ത് നടന്ന യുദ്ധത്തിൽ 40,000 ലധികം ആളുകൾ കൊല്ലപ്പെട്ടു എന്നാണ്.അതേസമയം രാജ്യത്തെ ചില സഹായ സംഘടനകൾ പറയുന്നത് ആ കണക്കുകൾ വളരെ കുറവാണെന്നും യഥാർത്ഥ മരണ സംഘ്യ ഇതിലും കൂടുതലായിരിക്കുമെന്നുമാണ്.

2023 ഏപ്രിലിലാണ് ആഭ്യന്തര സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. വിവിധ ആക്രമണങ്ങളിലായി ഇതുവരെ പതിനായിരക്കണക്കിന് പേര്‍ കൊല്ലപ്പെടുകയും ഒരുകോടിയിൽ അധികം പേര്‍ക്ക് വീടുകള്‍ നഷ്‌ടപ്പെടുകയും ചെയ്‌തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.നിലവിൽ സുഡാനിലെ മൂന്നിലൊന്ന് ആശുപത്രികൾ മാത്രമാണ് ഭാഗികമായെങ്കിലും പ്രവർത്തിക്കുന്നത്. ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സംഘർഷത്തിലൂടെയാണ് സുഡാൻ കടന്നുപോകുന്നതെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി.കൂടാതെ നിലവിൽ കോളറ, മലേറിയ, അഞ്ചാംപനി തുടങ്ങിയ പകർച്ചവ്യാധികളും പട്ടിണിയും സുഡാനിൽ പടരുകയാണ്.