ടോസ് ഓസീസിന്, പരമ്പര സമനിലയാക്കാൻ ശുഭ്മാൻ ഗില്ലും സംഘവും

അഡ്ലെയ്ഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ മിച്ചൽ മാർഷ് ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തു. ഇതോടെ പരമ്പര നിലനിർത്താൻ നിർണായക പോരാട്ടത്തിനിറങ്ങിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും.പെർത്തിൽ നടന്ന ആദ്യ ഏകദിനത്തിൽ ഇറങ്ങിയ അതേ ടീമിനെത്തന്നെയാണ് ഇന്ത്യ അഡ്ലെയ്ഡ് ഓവലിലും നിലനിർത്തിയിരിക്കുന്നത്. ഓസ്ട്രേലിയക്കെതിരെ പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ 7 വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. ഈ മത്സരത്തിലും തോറ്റാൽ പരമ്പര ഇന്ത്യക്ക് നഷ്ടമാകും.
ഇന്ത്യൻ പ്ലേയിങ് ഇലവൻ: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.
ഓസ്ട്രേലിയൻ പ്ലേയിങ് ഇലവൻ: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, മാത്യു ഷോർട്ട്, മാത്യു റെൻഷാ, അലക്സ് കാരി (വിക്കറ്റ് കീപ്പർ), കൂപ്പർ കോണോളി, മിച്ചൽ ഓവൻ, സേവ്യർ ബാർട്ട്ലെറ്റ്, മിച്ചൽ സ്റ്റാർക്ക്, ആദം സാംപ, ജോഷ്