ജര്‍മനിയില്‍ ബാങ്ക് കൊള്ള; നഷ്‌ടമായത് 30 മില്യണ്‍ യൂറോ: മോഷ്ട്ടാക്കളെ കണ്ടെത്താൻ സാധിക്കാതെ പോലീസ്

ബെർലിൻ: കഴിഞ്ഞ ദിവസം ജർമനിയിലെ ഗെല്‍സണ്‍കിർഷനില്‍ നടന്ന വൻ മോഷണത്തിൽ ബാങ്കിന്റെ സേഫില്‍ സൂക്ഷിച്ചിരുന്ന 95 ശതമാനം സാധനങ്ങളും മോഷ്ടാക്കള്‍ എടുത്തുകൊണ്ടു പോയതായി ബാങ്ക് അധികൃതരും പറഞ്ഞു.സിനിമകളെ വെല്ലുന്ന രീതിയിൽ അതിസമർത്ഥമായി പ്ലാൻ ചെയ്ത ഈ കവർച്ചയിൽ ഏകദേശം 30 മില്യൺ യൂറോ (ഏകദേശം 270 കോടിയിലധികം ഇന്ത്യൻ രൂപ) വിലമതിക്കുന്ന പണവും സ്വർണ്ണവും മറ്റ് അമൂല്യ വസ്തുക്കളുമാണ് നഷ്ടപ്പെട്ടത്. ജർമനിയിലെ പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ ബാങ്ക് കൊള്ളയാണിതെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.ഗെൽസൺകിർഷനിലെ സ്പാർക്കാസ (Sparkasse) ബാങ്കിന്റെ ശാഖയിലാണ് കവർച്ച നടന്നത്.ബാങ്കിനോട് ചേർന്നുള്ള അണ്ടർഗ്രൗണ്ട് പാർക്കിംഗ് ഏരിയയിൽ നിന്ന് മതിൽ തുരന്നാണ് മോഷ്ടാക്കൾ സെയ്‌ഫ് റൂമിനുള്ളിൽ (Vault) കടന്നത്.തഏകദേശം 3,000-ത്തിലധികം സേഫ് ഡെപ്പോസിറ്റ് ലോക്കറുകൾ മോഷ്ടാക്കൾ തകർത്തു.ക്രിസ്മസ് അവധി പ്രമാണിച്ച് ബാങ്ക് അടച്ചിരുന്ന ദിവസങ്ങളിലാണ് (ഡിസംബർ 25 മുതൽ 29 വരെ) കവർച്ച നടന്നത്. മോഷ്ടാക്കൾ ദിവസങ്ങളോളം ഉള്ളിൽ ചിലവഴിച്ചതായി കരുതപ്പെടുന്നു.പുറംലോകം അറിഞ്ഞത്: തിങ്കളാഴ്ച (ഡിസംബർ 29) പുലർച്ചെ നാല് മണിയോടെ ബാങ്കിനുള്ളിൽ 'ഫയർ അലാറം' മുഴങ്ങിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.
സിനിമ സ്റ്റൈൽ: 'ഓഷ്യൻസ് ഇലവൻ' (Ocean's Eleven) സിനിമയെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള തികച്ചും പ്രൊഫഷണലായ നീക്കമായിരുന്നു ഇതെന്ന് പോലീസ് വിശേഷിപ്പിച്ചു.
സിസിടിവി ദൃശ്യങ്ങൾ: ഒരു ബ്ലാക്ക് Audi RS 6 കാറിൽ മുഖംമൂടി ധരിച്ച മോഷ്ടാക്കൾ രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവർ ഉപയോഗിച്ച വണ്ടിയിലെ നമ്പർ പ്ലേറ്റ് മറ്റൊരു നഗരത്തിൽ നിന്ന് മോഷ്ടിച്ചതായിരുന്നു.പ്രതിസന്ധി: ഓരോ ലോക്കറിനും ശരാശരി 10,000 യൂറോയുടെ ഇൻഷുറൻസ് പരിരക്ഷയാണ് ഉണ്ടായിരുന്നത്. എന്നാൽ തങ്ങളുടെ വലിയ സമ്പാദ്യം നഷ്ടപ്പെട്ടതായി പല ഉപഭോക്താക്കളും പരാതിപ്പെടുന്നു.നിലവിൽ ജർമ്മൻ പോലീസ് ഊർജിതമായ അന്വേഷണം നടത്തി വരികയാണ്.
ചൊവ്വാഴ്ച രോഷാകുലരായ ഉപഭോക്താക്കള്‍ തടിച്ചുകൂടി ബാങ്കിന്റെ മുന്നില്‍ പ്രതിഷേധിക്കുകയും ആക്രോശിക്കുകയും ചെയ്തു. സുരക്ഷ ലംഘിച്ച് ആള്‍ക്കൂട്ടം അകത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞു.ഉപഭോക്താക്കള്‍ക്കായി സ്പാർക്കാസ് ഓണ്‍ലൈൻ പോർട്ടലിലേക്ക് റഫർ ചെയ്യുകയും ഹോട്ട്ലെെൻ സജീവമാക്കുമെന്ന് ചെയ്തിട്ടുണ്ട്.