വിയറ്റ്‌നാമിലെ ബോട്ട് അപകടം: ദമ്പതികളുടെ സംസ്കാരം ഇന്ന്

കൊല്ലം: വിയറ്റ്‌നാമിൽ വിനോദയാത്രയ്ക്കിടെയുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളായ എ.സി. തോമസ്, ഭാര്യ ലൗനി എന്നിവരുടെ സംസ്കാരം ഇന്ന് നടക്കും. അന്താരാഷ്ട്ര നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്നലെ രാത്രിയോടെ നാട്ടിലെത്തിച്ച മൃതദേഹങ്ങൾ നിലവിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.രാവിലെ 10 മണി മുതൽ ഇവരുടെ മൃതദേഹങ്ങൾ കൊട്ടാരക്കരയിലെ ജൂബിലി മന്ദിര ചാപ്പലിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് വൈകീട്ട് 3.30-ഓടെ കൊട്ടാരക്കര മാർത്തോമ്മ വലിയ പള്ളി സെമിത്തേരിയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക.
എ.സി. തോമസും ഭാര്യ ലൗനിയും ഈ മാസം ഏഴാം തീയതിയാണ് ടൂറിസ്റ്റ് വിസയിൽ വിയറ്റ്‌നാമിലേക്ക് പുറപ്പെട്ടത്. വിയറ്റ്‌നാമിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഫുക്വോക്കിന് സമീപം ഇവർ സഞ്ചരിച്ചിരുന്ന ബോട്ട് മറിഞ്ഞുണ്ടായ ദുരന്തത്തിൽ മലയാളികളായ ഈ ദമ്പതികൾ ഉൾപ്പെടെ ആകെ 15 പേരാണ് മരണപ്പെട്ടത്.