ഇറാനിൽ പ്രതിഷേധങ്ങളെ തുടർന്നുള്ള മരണസംഖ്യ 7,002 !

ദുബായ്: ഇറാനിലെ പ്രതിഷേധങ്ങളെ തുടർന്ന് മരണസംഖ്യ 7,002 ആയി ഉയർന്നുവെന്ന് അമേരിക്ക ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടന. മരണസംഖ്യ ഇനിയും വർധിച്ചേക്കാമെന്നും സംഘടന മുന്നറിയിപ്പ് നൽകി. അതേസമയം ഈ കണക്കുകള്‍ സുതാര്യമാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ലെന്നും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ജനുവരി 21 നാണ് പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ ഔദ്യോഗിക കണക്ക് ഇറാൻ ഭരണകൂടം പുറത്ത് വിടുന്നത്. റിപ്പോർട്ടിൽ 3,117 പേർ കൊല്ലപ്പെട്ടതായാണ് പറയുന്നത്. ആഭ്യന്തര മന്ത്രാലയവും യുദ്ധങ്ങളിൽ ഇരയായ കുടുംബങ്ങൾക്ക് സേവനങ്ങൾ നൽകുന്ന ഔദ്യോഗിക സ്ഥാപനമായ ഫൗണ്ടേഷൻ ഓഫ് മാർട്ടിയേഴ്‌സ് അഫയേഴ്‌സാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്കുകള്‍ പുറത്തുവിട്ടത്. ഇറാൻ തങ്ങളുടെ ആണവ പദ്ധതിയെക്കുറിച്ച് അമേരിക്കയുമായി ചർച്ചകൾക്ക് ശ്രമിക്കുന്നതിനിടെയാണ് മരണസംഖ്യ ഉയരുന്നത്. ഖത്തറിൽ ഇറാനിയൻ സുരക്ഷാ ഉദ്യോഗസ്ഥൻ അലി ലാറിജാനി വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.എന്നാല്‍ ഇതല്ല യഥാര്‍ഥ കണക്കുകളെന്നും മരണസംഖ്യ ഇനിയും കൂടാമെന്നും അന്താരാഷ്‌ട്ര വാർത്ത ഏജൻസി നേരത്തെ റിപ്പോർട്ട് ചെയ്‌തിരുന്നത്. അതേസമയം ഇൻ്റർനെറ്റ് കണക്ഷൻ അധികൃതർ വിച്‌ഛേദിച്ചതും രാജ്യത്തേക്കുള്ള ആശയ വിനിമയം തടസപ്പെടുത്തിയതും അന്താരാഷ്‌ട്ര മാധ്യമങ്ങൾക്ക് വാർത്തകൾ സ്വതന്ത്രമായി റിപ്പോർട്ട് ചെയ്യാൻ അവസരം നിഷേധിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.മുൻ കാലങ്ങളിൽ ഇറാനിലുണ്ടായ പ്രതിഷേധങ്ങളെക്കാളും വളരെ കൂടുതലാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്ന മരണസംഖ്യ. പണപ്പെരുപ്പം, കറൻസിയുടെ മൂല്യത്തകർച്ച എന്നീ സാമ്പത്തിക പ്രതിസന്ധികൾ എന്നിവയെ തുടർന്ന് ജനങ്ങൾ തെരുവിലറങ്ങിയോതോടെയാണ് ഇറാനിൽ പ്രക്ഷോഭമുണ്ടാവുന്നത്.ഇതെ തുടർന്ന് പൊലീസ് ജനക്കൂട്ടത്തിന് നേരെ വെടിയുതിർത്തത് വൻ പ്രതിഷേധത്തിന് വഴിയൊരുക്കി. അമേരിക്കയാണ് ജനകീയ പ്രതിഷേധത്തിന് കാരണമെന്നായിരുന്നു ഇറാൻ്റെ ആരോപണം. എന്നാൽ പ്രതിഷേധിക്കുന്നവരെ കൊലപ്പെടുത്തിയാൽ അമേരിക്ക അവരുടെ രക്ഷക്കെത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നു. പല തവണ ഇറാന് മുന്നറിയിപ്പുമായി പ്രസിഡൻ്റ് ട്രംപ് രംഗത്തെത്തിയിരുന്നു.അതേസമയം ഇറാനും അമേരിക്കയും ഒമാനിൽ വച്ച് നടത്തിയ രണ്ടാം ഘട്ട ചർച്ച പ്രതീക്ഷ നൽകുന്നതെന്നായിരുന്നു ഇറാൻ്റെ പ്രതികരണം. ഇരു രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിലൂടെ സംഘർഷം ഒഴിവാക്കുക എന്നതായിരുന്നു ചർച്ചയുടെ ലക്ഷ്യം.
പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പ്രത്യേക പ്രതിനിധി സ്‌റ്റീവ് വിറ്റ്‌കോഫും ജരാഡ് കഷ്‌ണറുമാണ് അമേരിക്കൻ പ്രതിനിധി സംഘത്തിന് നേതൃത്വം നൽകിയത്. ഇറാന് നേതൃത്വം നൽകികൊണ്ട് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചിയും ചർച്ചയിൽ പങ്കെടുത്തു.ഇരു നേതാക്കളും ആദ്യ രണ്ടുവട്ട ചർച്ചകൾ പൂർത്തിയാക്കിയപ്പോൾ ശൂഭപ്രതീക്ഷയുണ്ടെന്നായിരുന്നു ഇറാൻ അറിയിച്ചത്. എന്നാൽ നിർണായക വിഷയങ്ങളിൽ സമവായമില്ലെന്നായിരുന്നു റിപ്പോർട്ട്. ആണവ ചർച്ചക്കപ്പുറം ഇറാൻ്റെ ബാലിസ്‌റ്റിക്ക് മിസൈൽ പദ്ധതിയും തീവ്രവാദ സംഘടനകൾക്ക് ഇറാൻ നൽകുന്ന പിന്തുണയും സർക്കാർ വിരുദ്ധ പ്രക്ഷോഭവും ചർച്ച ചെയ്യണമെന്ന് അമേരിക്ക അറിയിച്ചങ്കിലും ഇറാൻ ഇതിനെതിരെ വിയോജിപ്പ് അറിയിക്കുകയായിരുന്നു.