2 ദിവസം, 53052 ഷോകൾ, നേടിയത് 350 കോടി!! ബോക്സ് ഓഫീസ് വിജയക്കുതിപ്പിൽ ധുരന്ധർ 2

2 ദിവസം, 53052 ഷോകൾ, നേടിയത് 350 കോടി!! ബോക്സ് ഓഫീസ്  വിജയക്കുതിപ്പിൽ   ധുരന്ധർ 2

മുംബൈ: ഇന്ത്യൻ സിനിമയിൽ തന്നെ ചരിത്രമായി മാറിയ ധുരന്ധറിൻ്റെ  രണ്ടാം ഭാ​ഗവും തിയേറ്റർ വിസ്മയമായി മാറികഴിഞ്ഞു . ട്രാക്കിം​ഗ് സൈറ്റായ സ്കിനിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 359.39 കോടി രൂപയാണ് ധുരന്ധർ 2ന്റെ കളക്ഷൻ. റിലീസ് ചെയ്ത് രണ്ട് ദിവസത്തെ കളക്ഷനാണിത്. ഇന്ത്യയിലെ ഗ്രോസ് 269.39 കോടി, ഓവർസീസ് 90 കോടി എന്നിങ്ങനെയും ചിത്രം നേടികഴിഞ്ഞിട്ടുണ്ട്.ഇന്ത്യയില്‍ മാത്രമല്ല വിദേശ രാജ്യങ്ങളിലും വലിയ സ്വീകാര്യതാണ് ധുരന്ധര്‍ 2വിന് ലഭിക്കുന്നത്. വടക്കേ അമേരിക്കയിലും ചിത്രം ചരിത്രം തിരുത്തിയെഴുതുകയാണ്. കാനഡയിലും യു എസിലുമൊക്കെ വലിയ വരവേല്‍പ്പാണ് ചിത്രത്തിനുള്ളത്. ചിത്രം റിലീസ് ചെയ്‌ത് രണ്ടു ദിവസങ്ങള്‍ ക്കുള്ളില്‍ തന്നെ ബ്ലോക്ക്ബസ്റ്റര്‍ പദവിയിലേക്ക് ചിത്രം അടിവരയിടുന്ന കണക്കുകളാണ് പുറത്തു വിടുന്നത്.

ഞെട്ടിച്ച് ബോക്‌സ് ഓഫിസ് കലക്ഷന്‍

സിനിമയുടെ പ്രിവ്യൂ ഷോയില്‍ തന്നെ റെക്കോര്‍ഡ് വരുമാനമാണ് സ്വന്തമാക്കിയത്. 43 കോടി രൂപയാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. 11,294 പ്രദര്‍ശനമാണുണ്ടായിരുന്നത്. 68 ശതമാനമായിരുന്നു അന്നത്തെ തിയേറ്റര്‍ ഒക്യുപ്പന്‍സി.മാര്‍ച്ച് 19 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ആദ്യ ദിവസത്തില്‍ 21,633 ഷോയായി ഉയര്‍ത്തിയിരുന്നു. 67 ശതമാനമായിരുന്നു തിയേറ്റര്‍ ഒക്യുപ്പന്‍സി. 102.55 കോടി രൂപയാണ് ചിത്രം ഒറ്റദിവസം കൊണ്ട് നേടിയെടുത്തത്. രണ്ടാം ദിവസത്തില്‍ 20,125 പ്രദര്‍ശനമായിരുന്നു.80.72 കോടി രൂപയാണ് നേടിയത്.62 ശതമാനത്തിന് മുകളില്‍ തിയേറ്റര്‍ ഒക്യുപ്പന്‍സി രേഖപ്പെടുത്തിയിരുന്നു. മൂന്നാം ദിവസത്തിലേത്ത് എത്തുമ്പോള്‍, അവധി ദിവസമായതുകൊണ്ട് തന്നെ വരുമാനം കുത്തനെ ഉയരുന്നതാണ് കണ്ടത്. 113.00 കോടി രൂപയാണ് ചിത്രം നേടിയത്. 20, 917 ഷോയായിരുന്നു, 81.6 ശതമാനമായിരുന്നു തിയേറ്റര്‍ ഒക്യുപ്പന്‍സി.

റിലീസ് ചെയ്‌ത് വെറും മൂന്ന് ദിവസത്തിനുള്ളില്‍ 501.04 കോടി രൂപയാണ് ആഗോളതലത്തില്‍ ചിത്രം നേടിയത്. വിദേശത്ത് നിന്ന് മാത്രം 96.50 കോടിയാണ് ചിത്രം വാരിക്കൂട്ടിയത് . ഇന്ത്യയില്‍ നിന്ന് മാത്രം 339.27 കോടി രൂപയും ചിത്രം നേടി.തെലുഗുവില്‍ നിന്ന് ആദ്യദിവസം 2.12 കോടി രൂപയും, രണ്ടാം ദിവസത്തില്‍ 1.3 കോടി രൂപയും മൂന്നാം ദിവസത്തില്‍ അഞ്ച് കോടി രൂപയുമാണ് ചിത്രം നേടിയത്. തെലുഗുവിലെ നെറ്റ് കലക്ഷന്‍ 6.30 കോടി രൂപയാണ്. തമിഴില്‍ നിന്ന് നെറ്റ് കലക്ഷന്‍ 3.39 കോടി രൂപയാണ്. ആദ്യദിനത്തില്‍ 1.16 കോടി രൂപയും രണ്ടാം ദിനത്തില്‍ 44 ലക്ഷവും മൂന്നാം ദിവസത്തില്‍ 2.95 കോടി രൂപയുമാണ് ലഭിച്ചത്.കന്നഡയിലെ നെറ്റ് കലക്ഷന്‍ നാല് ലക്ഷമാണ്. റിലീസ് ദിനത്തില്‍ എട്ടു ലക്ഷവും രണ്ടാം ദിവത്തില്‍ മുന്ന് ലക്ഷവും മൂന്നാം ദിവസത്തില്‍ ഒരു ലക്ഷവുമാണ് ചിത്രം നേടിയത്. മലയാളത്തില്‍ നെറ്റ് കലക്ഷന്‍ അഞ്ച് ലക്ഷവും ഒന്നാം ദിവസത്തില്‍ ഒന്‍പത് ലക്ഷവും രണ്ടാം ദിവസത്തില്‍ ഒരു ലക്ഷവും മൂന്നാം ദിവസത്തില്‍ നാലു ലക്ഷവുമാണ് നേടിയത്.

വിദേശ കലക്ഷന്‍

വടക്കേ അമേരിക്കയിൽ ശനിയാഴ്‌ച വരെ ചിത്രം ഏകദേശം 11 മില്യൺ ഡോളർ നേടി കഴിഞ്ഞു. നാല് ദിവസത്തെ കണക്ക് പരിശോധിച്ചാല്‍ 14 മില്യണ്‍ ഡോളറിന് മുകളില്‍ വരുമാനം നേടി മുന്നേറുകയാണ്. ഇവിടെ ഒരു ഇന്ത്യന്‍ സിനിമയുടെ ആദ്യ റെക്കോര്‍ഡാണിത്. ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ വിദേശ ഓപ്പണിംഗ് ആണ് ധുരന്ധര്‍ 2 വിന് ലഭിച്ചത്. ഇതുവരെ ഉണ്ടായിരുന്നത് എസ് എസ് രാജമൗലി സംവിധാനം ചെയ്‌ത പ്രഭാസ് ചിത്രം ബാഹുബലി 2 വിന്‍റെ റെക്കോര്‍ഡിനേയാണ് ധുരന്ധര്‍ ഇനി മറികടക്കേണ്ടത്. ഏകദേശം 22 മില്യണ്‍ ഡോളറാണ് മൊത്തത്തില്‍ ചിത്രം ഇവിടുന്ന് മാത്രം നേടിയത്.അതേസമയം വടക്കേ അമേരിക്കയില്‍ ധുരന്ധര്‍ ബാഹുബലി 2 വിന്‍റെ റെക്കോര്‍ഡിനരികെ എത്തിയിരുന്നു. 20.50 ആയിരുന്നു ചിത്രത്തിന്‍റെ കലക്ഷന്‍.ആദ്യദിനത്തില്‍ 236.63 കോടി രൂപയാണ് ആഗോളതലത്തില്‍ നിന്ന് ചിത്രം നേടിയത്. ഒരു സിനിമയുടെ വമ്പന്‍ കലക്ഷനാണ് ഇത്. ഓവസര്‍സീസില്‍ നിന്ന് മാത്രം 64 കോടി രൂപയാണ് വാരിക്കൂട്ടിയത്. ഇന്ത്യയില്‍ നിന്ന് മാത്രം 139.78 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.34, 463 ഷോസാണ് ആദ്യദിനം ഉണ്ടായിരുന്നത്.ഷാരൂഖ് ഖാന്‍റെ 'ജവാൻ' (75 കോടി), 'പത്താന്‍' (57 കോടി) എന്നീ ചിത്രങ്ങളുടെ റെക്കോർഡുകൾ മറികടന്നാണ് ധുരന്ധർ 2 മുന്നേറുന്നത്. ഇതോടെ ബോളിവുഡ് ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിംഗ് നേേടുന്ന ചിത്രമായി ധുരന്ധര്‍ മാറി.

ആദിത്യ ധർ  കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ധുരന്ധർ. സ്പൈ ആക്ഷൻ ത്രില്ലറായി ഒരുങ്ങിയ ചിത്രത്തിലെ പ്രധാന ഘടകം രൺവീർ സിം​ഗ് എന്ന നടന്റെ പ്രകടനമാണ്. ധുരന്ധറായുള്ള ​കരിയർ ബെസ്റ്റ് പ്രകടനമാണ് രൺവീർ കാഴ്ചവച്ചിരിക്കുന്നത്. രൺവീർ സിങ്ങിനൊപ്പം അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ, ആർ. മാധവൻ തുടങ്ങിയവർ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. സാറ അർജുൻ ആണ് നായിക വേഷത്തിൽ എത്തിയിരിക്കുന്നത്. 250 മുതൽ 275 കോടി വരെയാണ് ധുരന്ധർ 2ന്റെ ബജറ്റ് എന്നാണ് റിപ്പോർട്ടുകൾ.