അടച്ചുപൂട്ടൽ അവസാനിപ്പിച്ചുകൊണ്ട് പ്രസിഡന്റ് ട്രംപ് സർക്കാർ ഫണ്ടിംഗ് ബില്ലിൽ ഒപ്പുവച്ചു.

അടച്ചുപൂട്ടൽ അവസാനിപ്പിച്ചുകൊണ്ട് പ്രസിഡന്റ് ട്രംപ് സർക്കാർ ഫണ്ടിംഗ് ബില്ലിൽ ഒപ്പുവച്ചു.

വാഷിങ്‌ടണ്‍: രാജ്യ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഷട്ട്‌ഡൗണിന് അറുതി വരുത്താന്‍ യുഎസ്. എട്ട് ആഴ്‌ചകള്‍ നീണ്ട ഷട്ട്‌ഡണ്‍ അവസാനിച്ചു. സെനറ്റ് സര്‍ക്കാര്‍ ഫണ്ടിങ് ബില്‍ പാസായി. 209 വോട്ടിനെതിരെ 22 വോട്ടിനാണ് ബില്‍ പാസായത്. ബില്ലിന് അനുകൂലമായി വോട്ട് ചെയ്‌തത് ആറ് ഡെമോക്രാറ്റുകള്‍.

2025 ഒക്‌ടോബര്‍ ഒന്നിനാണ് യുഎസില്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഷട്ട്‌ഡൗണ്‍ നടപ്പാക്കി കൊണ്ട് ഉത്തരവിറക്കിയത്. അമേരിക്കന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ അടച്ചുപൂട്ടലാണ്‌  ഇത്.

43 ദിവസം നീണ്ട അടച്ച് പൂട്ടല്‍ സമയത്ത് നടന്ന പിരിച്ചുവിടലുകള്‍ റദ്ദാക്കുന്നതും ഫെഡറല്‍ ജീവനക്കാര്‍ നല്‍കാനുണ്ടായിരുന്ന ശമ്പളം ഉറപ്പാക്കുന്നതുമാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. ഡിസംബറില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് സബ്‌സിഡി വിഷയത്തില്‍ വോട്ടെടുപ്പ് നടക്കും. ഇതും ധനാനുമതി ബില്ലിലെ വ്യവസ്ഥയാണ്. ബില്ലില്‍ ഇനി പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചാല്‍ മതി. അത് നിയമമായി മാറും.അടച്ചുപൂട്ടലിന് പിന്നാലെ രാജ്യതലസ്ഥാനത്തേക്ക് നീങ്ങി ഹൗസ് നിയമസഭാംഗങ്ങള്‍. സൈനറ്റില്‍ പാസായ ബില്ലിന് ഇനി ഹൗസ് അംഗീകാരം നല്‍കും. തുടര്‍ന്നാണ് ഒപ്പിനായി പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ മേശയിലെത്തുക. അതേസമയം ബില്ലിനെ 'വളരെ വലിയ വിജയമെന്ന്' ട്രംപ് വിശേഷിപ്പിച്ചു.

വിമാനങ്ങള്‍ നിരവധി റദ്ദാക്കി: യുഎസ് ഷട്ട്‌ഡൗണ്‍ കാരണം കഴിഞ്ഞ ദിവസം 900 വിമാന സര്‍വീസുകള്‍ അമേരിക്കയില്‍ റദ്ദാക്കിയിരുന്നു. ഷട്ട്‌ഡൗണ്‍ കാരണം എയര്‍ ട്രാഫിക്‌ കണ്‍ട്രോളര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് ശമ്പളമില്ലാതെ ജോലി തുടരേണ്ടി വന്നത് വലിയ സ്റ്റാഫിങ് ക്ഷാമത്തിന് കാരണമായി.ഷട്ട്‌ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനായി എഫ്‌എഎ 40 പ്രധാന വിമാനത്താവളങ്ങളിലെ വിമാനങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കിയിരുന്നു. ഒക്‌ടോബര്‍ അവസാനം മുതല്‍ നവംബര്‍ 9 വരെ 4000ത്തിലധികം വിമാനങ്ങള്‍ റദ്ദാക്കുകയും സര്‍വീസ് വെട്ടിച്ചുരുക്കുകയും ചെയ്‌തിരുന്നു.രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലെ സർവീസുകൾ കുറയ്ക്കാനുള്ള ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷൻ്റെ ഉത്തരവിനെ തുടർന്നാണ് വിമാന സർവീസുകള്‍ വെട്ടിക്കുറച്ചത്. ഷട്ട്ഡൗൺ നീണ്ടുനിൽക്കുന്നതിനാൽ ഏകദേശം ഒരു മാസമായി ശമ്പളം ലഭിക്കാത്ത എയർ ട്രാഫിക് കൺട്രോളർമാർക്ക് സാമ്പത്തിക സമ്മർദ്ദം നേരിടേണ്ടി വരുകയും കൂടുതൽ പേർ ജോലിയിൽ നിന്ന് പിന്മാറേണ്ടി വരികയും ചെയ്‌തിരുന്നു.സര്‍വീസ് റദ്ദാക്കിയതും വെട്ടിച്ചുരുക്കിയതും യാത്രക്കാര്‍ക്ക് വെല്ലുവിളിയായി. മാത്രമല്ല സര്‍വീസുകള്‍ വൈകുന്നതും യാത്രക്കാരെ ദുരിതത്തിലാക്കി. പലര്‍ക്കും കണക്ഷന്‍ ഫ്ലൈറ്റുകള്‍ നഷ്‌ടമാകുന്ന സാഹചര്യമുണ്ടായി.