ആഷസ് മൂന്നാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് പ്ലെയിംഗ് ഇലവനെ പ്രഖ്യാപിച്ചു; ജോഷ് ടോങ് തിരിച്ചെത്തി

ആഷസ് മൂന്നാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് പ്ലെയിംഗ് ഇലവനെ പ്രഖ്യാപിച്ചു; ജോഷ് ടോങ് തിരിച്ചെത്തി

മുംബൈ : ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് പ്ലെയിംഗ് ഇലവനെ പ്രഖ്യാപിച്ചു. ഫാസ്റ്റ് ബൗളർ ഗസ് ആറ്റ്കിൻസണിന് പകരം ജോഷ് ടോങ്ങിനെ ഉൾപ്പെടുത്തി. 2023 ൽ ടീമിലെത്തിയതിനു ശേഷം ടോങ് ആറ് ടെസ്റ്റ് മത്സരങ്ങളാണ് കളിച്ചത്. 30 ശരാശരിയിൽ 31 വിക്കറ്റുകൾ താരം വീഴ്ത്തിയിട്ടുണ്ട്. ജോഷ് ടോങ് ഇടം പിടിച്ചതോടെ ഷോയിബ് ബഷീര്‍ ബെഞ്ചിൽ ഇരിക്കേണ്ടി വരും. 54 ഓവറിൽ മൂന്ന് വിക്കറ്റുകൾ മാത്രമേ ആറ്റ്കിൻസണ്‍ നേടിയിട്ടുള്ളൂ, ശരാശരി 78.66, ഇത് ടീം ബൗളർമാരിൽ ഏറ്റവും മോശം റെക്കോർഡാണ്.പരമ്പരയിലെ മൂന്നാം ടെസ്റ്റ് ഡിസംബർ 17 ബുധനാഴ്ച അഡ്‌ലെയ്‌ഡില്‍ ആരംഭിക്കും. ബെൻ സ്റ്റോക്‌സ് നയിക്കുന്ന ടീമിന് പരമ്പര ജയിക്കാൻ ശേഷിക്കുന്ന മൂന്ന് മത്സരങ്ങൾ ജയിക്കേണ്ടതുണ്ട്. അതേസമയം ഓസീസിനു ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പര ഉറപ്പിക്കാൻ ഇനി ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ ഒന്ന് മാത്രം ജയിച്ചാൽ മതി.

രണ്ടാം ടെസ്റ്റില്‍ മിന്നും ജയമാണ് ഓസ്‌ട്രേലിയ നേടിയത്. ബ്രിസ്‌ബേനില്‍ എട്ട് വിക്കറ്റിനാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. നാലാം ദിനം 65 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. പെർത്തിൽ നടന്ന ആദ്യ മത്സരത്തിൽ 8 വിക്കറ്റിനാണ് ഓസ്ട്രേലിയ ജയിച്ചത്. ഇംഗ്ലണ്ട് മുന്നോട്ടുവച്ച 205 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസ് പട 28.2 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 1921 ന് ശേഷം രണ്ട് ദിവസത്തിനുള്ളിൽ അവസാനിക്കുന്ന ആദ്യ ആഷസ് മത്സരമാണിത്.

ഇരുടീമുകളുടേയും പ്ലെയിംഗ് ഇലവന്‍

ഇംഗ്ലണ്ട് ടീം: സാക്ക് ക്രാളി,ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ് (c), ജാമി സ്മിത്ത് (wk), വിൽ ജാക്‌സ്, ബ്രൈഡൺ കാർസെ, ജോഫ്ര ആർച്ചർ, ജോഷ് ടോങ്.

ഓസ്‌ട്രേലിയ ടീം: പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), സ്റ്റീവ് സ്മിത്ത്, സ്കോട്ട് ബൊളാൻഡ്, അലക്സ് കാരി, ബ്രെൻഡൻ ഡോഗെറ്റ്, കാമറൂൺ ഗ്രീൻ, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാൻ ഖവാജ, മാർനസ് ലാബുഷാഗ്നെ, നഥാൻ ലിയോൺ, മൈക്കൽ നെസർ, മിച്ചൽ സ്റ്റാർക്ക്, ജെയ്ക്ക് വെതറാൾഡ്, ബ്യൂ വെബ്‌സ്റ്റർ.