അമിത മൊബൈല്‍ ഫോണ്‍ ഉപയോഗം കൗമാരക്കാരില്‍ മൂത്രാശയ രോഗങ്ങള്‍ക്ക് കാരണമാകുന്നു

അമിത മൊബൈല്‍ ഫോണ്‍ ഉപയോഗം കൗമാരക്കാരില്‍ മൂത്രാശയ രോഗങ്ങള്‍ക്ക് കാരണമാകുന്നു

അമിത മൊബൈല്‍ ഫോണ്‍ ഉപയോഗം കൗമാരക്കാരില്‍ മൂത്രാശയ രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് പുതിയ റിപ്പോര്‍ട്ട്.  മൊബൈലില്‍ ഫോണില്‍ കളിച്ചിരുന്ന് മിനിറ്റുകളും മണിക്കൂറുകളും മാറിമറിയുന്നത് പലരും അറിയാറില്ല. അതിനിടെ മൂത്രാശയത്തില്‍ നിന്നും തലച്ചോറിലേക്ക് നല്‍കുന്ന മൂത്രമൊഴിക്കണമെന്ന സന്ദേശവും പലരും അവഗണിക്കുന്നു.ഏറെ നേരത്തിന് ശേഷമായിരിക്കും പലരും പിന്നീട് മൂത്രമൊഴിക്കാന്‍ പോകുന്നത്. അപ്പോഴേക്കും മൂത്രസഞ്ചി വലിയൊരു അളവ് മൂത്രത്തെ വഹിച്ച് ഏറെ നേരം പിന്നിട്ടിട്ടുണ്ടാകും. ഇത് പിന്നീട് വലിയ മൂത്രാശയ രോഗങ്ങള്‍ക്ക് കാരണമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.ഫോണില്‍ കണ്ട് കൊണ്ടിരിക്കുന്ന വീഡിയോ അല്ലെങ്കില്‍ ചാറ്റ് അല്‍പ നേരത്തേക്ക് മാറ്റി വയ്‌ക്കാന്‍ പോലും കഴിയാത്തതാണ് കൗമാരക്കാരെ രോഗികളാക്കുന്നത്. അഥവാ ഫോണില്‍ നിന്നും മാറുന്ന സമയത്തായിരിക്കും പ്രധാനപ്പെട്ട വിഷയം വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ ചര്‍ച്ചയാകുക, അല്ലെങ്കില്‍ സിനിമ കണ്ടുകൊണ്ടിരിക്കെ പ്രധാനപ്പെട്ട സീന്‍ ഇതിനിടെ വിട്ടു പോയേക്കാം... എന്നിങ്ങനെയുള്ള ചിന്തകളാണ് പലരെയും ഫോണിന് മുന്നില്‍ തന്നെ തളച്ചിടുന്നത്.ഇത്തരത്തില്‍ കൗമാരക്കാരിലുള്ള ഈ പ്രവണതയെ 'വോയ്‌ഡ് പോസ്റ്റ്‌പോണ്‍മെന്‍റ് 'എന്നാണ് അറിയപ്പെടുന്നതെന്ന് യോറളജിസ്റ്റുകൾ പറയുന്നു  . മൂത്രമൊഴിക്കാന്‍ തോന്നിയിട്ടും ഏറെ നേരം അതിനെ പിടിച്ചുവച്ച് മറ്റെന്തെങ്കിലും പ്രവര്‍ത്തികളില്‍ മുഴുകുന്നതിനെയാണ് വോയ്‌ഡ് പോസ്റ്റ്‌പോണ്‍മെന്‍റ് എന്ന് പറയുന്നത്. കുട്ടികളിലും ഇത്തരം പ്രവണതകള്‍ കാണുന്നുണ്ട്. സമയത്ത് മൂത്രമൊഴിക്കാന്‍ പോലും കഴിയാത്ത അത്രയും തിരക്കിലാണ് കുട്ടികളെന്ന് ഡോക്ട്ടർമാർ പറയുന്നു.. എന്നാല്‍ കൗമാരക്കാരിലും വോയ്‌ഡ് പോസ്റ്റ്‌പോണ്‍മെന്‍റുള്ളവര്‍ കുറവൊന്നുമില്ല.ഫോണില്‍ മുഴുകിയിരിക്കുമ്പോള്‍ മൂത്രമൊഴിക്കല്‍ മാത്രമല്ല വിശപ്പ്, ദാഹം, ക്ഷീണം എന്നിവയും അവഗണിക്കപ്പെടുന്നുണ്ട്. സ്‌ക്രീനുകള്‍ക്ക് ജീവിതത്തില്‍ ഡിമാന്‍ഡ് ഏറുന്നു. അത് മറ്റുള്ളവരുമായുള്ള ഇടപെടല്‍ കുറയ്‌ക്കുന്നു.