മകൾക്ക് നേരെപീഡനശ്രമം നടത്തിയ അയല്‍വാസിയുടെ കാല്‍ അടിച്ചൊടിച്ച് പിതാവ്

തിരുവനന്തപുരം: പതിമൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം. അതിക്രമം കണ്ടുവന്ന പെണ്‍കുട്ടിയുടെ പിതാവ് പ്രതിയായ അയല്‍വാസിയുടെ കാല് അടിച്ചൊടിക്കുകയായിരുന്നു. ചികിത്സയിലുള്ള പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. പോത്തന്‍കോട് ആണ് സംഭവം.കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ അയല്‍വാസിയായ 40കാരന്‍ കുട്ടിയെ ആരും ഇല്ലാത്ത സമയത്ത് വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. അവിടെവെച്ച് ആക്രമിക്കാന്‍ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ അച്ഛന്‍ എത്തി. മകളെ രക്ഷിക്കാന്‍ തടിക്കഷണം കൊണ്ട് അടിച്ചതോടെ പ്രതിയുടെ കാല്‍ ഒടിയുകയായിരുന്നു.എന്നാല്‍ മുന്‍ വൈരാഗ്യത്താല്‍ തന്നെ മര്‍ദ്ദിച്ചതാണെന്ന് ആരോപിച്ച് ഇയാള്‍ പൊലീസില്‍ പരാതി നല്‍കി. ഇതോടെ കുട്ടിയുടെ പിതാവിനെ പോത്തന്‍കോട് പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തു. പിന്നീടാണ് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെയാണ് അച്ഛന്‍ പ്രതിയെ മര്‍ദ്ദിച്ചതെന്ന വിവരം പൊലീസിന് ലഭിച്ചത്. നിലവില്‍ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പതിനൊന്ന് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; റിട്ട. എസ്ഐ പോക്സോ കേസിൽ അറസ്റ്റിൽ
പതിനൊന്നു വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ റിട്ട. സബ് ഇൻസ്പെക്ടർ പോക്സോ കേസിൽ അറസ്റ്റിലായി. കണ്ണൂർ ,പരിയാരം കാപ്പുങ്ങളിലെ ഗോപിനാഥനെ (62) ആണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം കുട്ടിയുടെ വീട്ടിൽ വെച്ചായിരുന്നു സംഭവം നടന്നത്. പരാതി ഉയർന്നതിന് പിന്നാലെ പരിയാരം പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
പുരുഷൻ്റെ നഗ്ന ദൃശ്യങ്ങള്‍ പകർത്തി ഭീഷണി
കണ്ണൂർ ,ആലക്കോട് സ്വദേശിയായ നാരായണൻ കെ.കെ (69) എന്നയാള്‍ക്കെതിരെയാണ് നീലേശ്വരം പോലീസ് കേസെടുത്തത്. പള്ളിക്കര സ്വദേശിയായ ബാലകൃഷ്ണൻ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.ഒൻപത് മാസം മുൻപ് എറണാകുളത്തെ ഒരു ഹോട്ടലില്‍ വെച്ച് കുളിക്കുന്ന സമയത്ത് ഇയാള്‍ രഹസ്യമായി മൊബൈല്‍ ഫോണില്‍ ചിത്രം പകർത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. തുടർന്ന്, ഈ ചിത്രം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി രണ്ട് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.പണം നല്‍കാത്തതിനെ തുടർന്ന് ഇയാള്‍ ഈ ദൃശ്യങ്ങള്‍ ബാലകൃഷ്ണന്റെ സഹപ്രവർത്തകന് അയച്ചുകൊടുക്കുകയും മാനഹാനി വരുത്താൻ ശ്രമിക്കുകയും ചെയ്തതായി പ്രഥമ വിവര റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.ഹോസ്ദുർഗ് കോടതിയുടെ നിർദ്ദേശപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബിഎൻഎസ് 308(2) (ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കല്‍), 351(2) (ക്രിമിനല്‍ ഭീഷണി) എന്നീ വകുപ്പുകള്‍ പ്രകാരവും ഐടി ആക്‌ട് സെക്ഷൻ 67 പ്രകാരവുമാണ് പ്രതിക്കെതിരെ കേസ് എടുത്തിട്ടുള്ളത്.നീലേശ്വരം സിഐ കെ മുരളീധരനാണ് കേസ് അന്വേഷിക്കുന്നത്. നീലേശ്വരം എസ്‌ഐ കെ അജിതയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.