FIFA WORLD CUP2026:ബെൽജിയത്തെ തളച്ച് ഇറാൻ, ഉറുഗ്വേയെ പൂട്ടി കാപോ വെർദെ!.
വാഷിങ്ടണ്‍: ഫിഫ ലോകകപ്പിൽ ശക്തരായ ബെൽജിയത്തെ സമനിലയിൽ തളച്ച് ഇറാൻ്റെ പ്രതിരോധ കോട്ട. ലോസ് ഏഞ്ചൽസിലെ സോഫി സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ജി മത്സരത്തിൽ കരുത്തരായ ബെൽജിയത്തെ 0-0 എന്ന സ്കോറിനാണ് ഇറാൻ സമനിലയിൽ തളച്ചത്. സൂപ്പർ താരങ്ങളായ കെവിൻ ഡി ബ്രൂയ്നെ, റൊമേലു ലുക്കാക്കു എന്നിവരടങ്ങിയ ബെൽജിയം നിരയെ കടുത്ത പോരാട്ടത്തിലൂടെയാണ് ഇറാൻ പ്രതിരോധിച്ചത്.ബെൽജിയത്തിൻ്റെ ശക്തമായ ആക്രമണങ്ങളെല്ലാം ഇറാൻ്റെ ഗോൾകീപ്പർ അലിറെസ ബെയ്റൻവാണ്ടിൻ്റെ കൈകളിൽ തട്ടി തകർന്നു. മത്സരത്തിൽ ആകെ 7 തകർപ്പൻ സേവുകളുമായി ബെയ്റൻവാണ്ട് ഇറാൻ്റെ ഹീറോയായി മാറി. മാക്സിം ഡി കുപ്പർ തൊടുത്ത മാരകമായ ഷോട്ട് പോയിൻ്റ് ബ്ലാങ്ക് റേഞ്ചിൽ നിന്ന് അദ്ദേഹം തടുത്തത് സ്റ്റേഡിയത്തെ അത്ഭുതപ്പെടുത്തി.

റെഡ് കാർഡും വിറച്ച ബെൽജിയവും
മത്സരത്തിൻ്റെ 66-ാം മിനിറ്റിൽ ബെൽജിയം പ്രതിരോധ താരം നാഥൻ എൻഗോയ്ക്ക് നേരിട്ട് ചുവപ്പ് കാർഡ് ലഭിച്ചു. ഇറാൻ്റെ മുന്നേറ്റ താരം മെഹ്ദി താരെമിയെ ഫൗൾ ചെയ്ത് വീഴ്ത്തിയതിനാണ് എൻഗോയ് പുറത്തായത്. ഇതോടെ 10 പേരുമായി ചുരുങ്ങിയ ബെൽജിയം പ്രതിരോധത്തിലായി.ഒന്നാം പകുതിയിൽ ഇറാൻ്റെ ക്യാപ്റ്റൻ മെഹ്ദി താരെമി ഒരു ഫ്രീക്കിക്കിലൂടെ പന്ത് ബെൽജിയത്തിൻ്റെ വലയിലെത്തിച്ചിരുന്നു. എന്നാൽ ഓഫ്സൈഡ് ആണെന്ന് VAR കണ്ടെത്തിയതോടെ ആ ഗോൾ റദ്ദാക്കപ്പെട്ടു. കളിയിലുടനീളം ബെൽജിയം 23 ഷോട്ടുകൾ ഉതിർത്തെങ്കിലും ഒന്നുപോലും ലക്ഷ്യത്തിലെത്തിക്കാൻ ഇറാൻ്റെ പ്രതിരോധ നിര അനുവദിച്ചില്ല ഈ സമനിലയോടെ ഗ്രൂപ്പ് ജിയിലെ പോരാട്ടങ്ങൾ പ്രവചനാതീതമായി മാറിയിരിക്കുകയാണ്. ഇറാൻ്റെ അടുത്ത മത്സരം ഈജിപ്റ്റിനെതിരെയും ബെൽജിയത്തിൻ്റെത് ന്യൂസിലാൻഡിനെതിരെയുമാണ്.
ഉറുഗ്വേയെ സമനിലയിൽ പൂട്ടി കാപോ വെർദെ
മറ്റൊരു മത്സരത്തില്‍ ലാറ്റിനമേരിക്കൻ കരുത്തരായ ഉറുഗ്വേയെ സമനിലയിൽ പൂട്ടി കാപോ വെർദെയുടെ അദ്ഭുത കുതിപ്പ്. മിയാമി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഗ്രൂപ്പ് എച്ച് മത്സരത്തിൽ മുൻ ലോക ചാമ്പ്യന്മാരായ ഉറുഗ്വേയെ 2-2 എന്ന സ്കോറിനാണ് ആഫ്രിക്കൻ രാജ്യമായ കാപോ വെർദെ സമനിലയിൽ തളച്ചത്. സ്പെയിനിനെതിരെ നേടിയ ഗോൾരഹിത സമനിലയ്ക്ക് പിന്നാലെ കാപോ വെർദെ നേടുന്ന രണ്ടാമത്തെ ചരിത്രപരമായ നേട്ടമാണിത്.

മത്സരത്തിൻ്റെ 21-ാം മിനിറ്റിൽ സ്റ്റേഡിയത്തെ നിശബ്ദമാക്കിക്കൊണ്ട് കാപോ വെർദെയാണ് ആദ്യം മുന്നിലെത്തിയത്. ഏകദേശം 34 യാർഡ് അകലെ നിന്നു ലഭിച്ച ഫ്രീ കിക്ക് ഉറുഗ്വേ പ്രതിരോധ മതിലിനിടയിലൂടെ കെവിൻ പിന മനോഹരമായി വലയിലെത്തിച്ചു. ഫിഫ ലോകകപ്പ് ചരിത്രത്തിൽ കാപോ വെർദെ നേടുന്ന ഏറ്റവും ആദ്യത്തെ ഗോളാണിത്.ഗോൾ വഴങ്ങിയതോടെ ഉറുഗ്വേ ശക്തമായി ആക്രമിച്ചു കളിച്ചു. ഒന്നാം പകുതി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് പെട്ടെന്നുള്ള ഗോളുകളിലൂടെ ഉറുഗ്വേ കളിയിലേക്ക് തിരിച്ചുവന്നു. 44-ാം മിനിറ്റില്‍ റോഡ്രിഗോ ബെന്റാൻകർ തൊടുത്ത ഹെഡ്ഡർ പോസ്റ്റിൽ തട്ടി തെറിച്ചപ്പോൾ ഓടിയെത്തിയ മാക്സി മിലിയാനോ അരൗഹോ പന്ത് തലകൊണ്ട് വലയിലാക്കി (1-1). അരൗഹോ നൽകിയ പാസ്സ് മനോഹരമായ ഒരു വോളിയിലൂടെ അഗസ്റ്റിൻ കനോബിയോ 45+6 മിനിറ്റിൽ ഗോളാക്കി മാറ്റി ഉറുഗ്വേയ്ക്ക് ലീഡ് സമ്മാനിച്ചു (2-1).രണ്ടാം പകുതിയിൽ കളി ഉറുഗ്വേയുടെ കൈപ്പിടിയിലാണെന്ന് തോന്നിച്ച നിമിഷത്തിലാണ് കാപോ വെർദെയുടെ രക്ഷകൻ അവതരിച്ചത്. 61-ാം മിനിറ്റിൽ ഉറുഗ്വേ ഗോൾകീപ്പർ ഫെർണാണ്ടോ മുസ്ലേര വരുത്തിയ വലിയ പിഴവ് മുതലെടുത്ത് പകരക്കാരനായി ഇറങ്ങിയ ഹീലിയോ വരേല പന്ത് ഒഴിഞ്ഞ വലയിലേക്ക് തട്ടിയിട്ടു (2-2). വരേലയുടെ ആദ്യ അന്താരാഷ്ട്ര ഗോൾ കൂടിയായിരുന്നു ഇത്.അവസാന മിനിറ്റുകളിൽ ഫെഡറിക്കോ വാൽവെർദെയുടെ നേതൃത്വത്തിൽ ഉറുഗ്വേ നിരന്തരമായ ആക്രമണങ്ങൾ നടത്തിയെങ്കിലും കാപോ വെർദെയുടെ കനത്ത പ്രതിരോധ കോട്ട തകർക്കാൻ അവർക്കായില്ല. ഈ സമനിലയോടെ ഗ്രൂപ്പ് എച്ചിൽ രണ്ട് മത്സരങ്ങളിൽ നിന്നും 2 പോയിൻ്റുകളുമായി ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്.

