മെസ്സിയ്‌ക്കൊപ്പം പന്തുതട്ടുന്ന ആദ്യ ഇന്ത്യൻ മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡി

ഹൈദരാബാദ് : 'ഗോട്ട് ഇന്ത്യാ ടൂർ 2025' ന്‍റെ ഭാഗമായി ഇന്ത്യയിലെത്തിയ ഫൂട്‌ബോള്‍ മിശിഹ സാക്ഷാല്‍ ലയണല്‍ മെസ്സി ആദ്യം കൊല്‍ക്കത്തയില്‍, പിന്നെ ഹൈദരാബാദില്‍. ഉപ്പലിലെ രാജീവ് ഗാന്ധി ഇന്‍റർനാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയം സാക്ഷിയായത് ചരിത്രത്തിന്. തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി മെസ്സിക്കൊപ്പം പന്തു തട്ടി.  മെസ്സിയ്‌ക്കൊപ്പം പന്തുതട്ടുന്ന ആദ്യ ഇന്ത്യൻ മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡി. സാക്ഷിയായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും.

കൊൽക്കത്തയിലും ഹൈദരാബാദിലും നടന്ന പരിപാടികൾക്ക് ശേഷം ലയണൽ മെസ്സിയുടെ  ഗോട്ട് ഇന്ത്യ ടൂർ ഇന്ന് മുംബൈയിലാണ് .. സംഘാടകരുടെ ഭാഗത്ത് നിന്ന് വലിയ കെടുകാര്യസ്ഥത ആരോപിച്ച് കൊൽക്കത്തയിലെ പരിപാടി സംഘര്ഷാവസ്ഥയിലെത്തിയതിനെ തുടർന്ന്  കനത്ത  സുരക്ഷയാണ്  ഫുടബോൾ ഇതിലൊഹാസത്തിനു ഒരുക്കിയിട്ടുള്ളത്.ഹൈദരാബാദിൽ  മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പങ്കെടുക്കുത്ത ഒരു പ്രദർശന ഫുട്ബോൾ മത്സരത്തിലാണ് മെസ്സികളിച്ചത് .കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പരിപാടിയിൽ പങ്കെടുത്തു.

മെസ്സി മുംബൈയിലെത്തി ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയിൽ (സിസിഐ) നടക്കുന്ന പാഡൽ ഗോട്ട് കപ്പിൽ പങ്കെടുക്കുമെന്നും തുടർന്ന് വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ഒരു ഗംഭീര സ്വീകരണ  പരിപാടിയിൽ പങ്കെടുക്കുമെന്നും പ്രതീക്ഷിക്കുന്നു.

പാഡൽ പ്രദർശന പരിപാടിയിൽ  ഷാരൂഖ് ഖാൻ, സച്ചിൻ ടെണ്ടുൽക്കർ എന്നിവരുൾപ്പെടെ നിരവധി ഉന്നത അതിഥികളെപങ്കെടുക്കും. പരിപാടി അവസാനിച്ചുകഴിഞ്ഞാൽ, മെസ്സി പ്രധാന GOAT ഇന്ത്യ ടൂർ പ്രോഗ്രാമിനായി വാങ്കഡെ സ്റ്റേഡിയത്തിലേക്ക് പോകും, അവിടെ  ബോളിവുഡ് സെലിബ്രിറ്റികൾ പങ്കെടുക്കുന്ന  കിക്കോഫും സെവൻ-എ-സൈഡ് പ്രദർശന മത്സരവും ഉണ്ടായിരിക്കും .

ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി മുംബൈയിൽ സംഘടിപ്പിക്കുന്ന ഒരുഫാഷൻ ഷോയിലുംഅർജന്റീനയുടെ 2022 ഫിഫ ലോകകപ്പ് വിജയത്തിന്റെ ചിത്രങ്ങളുടെപ്രദർശനവും ലേലത്തിലും  മെസ്സിപങ്കെടുക്കും.റിപ്പോർട്ടുകൾ പ്രകാരം, ചാരിറ്റി പരിപാടിയിൽ ജാക്കി ഷ്രോഫ്, ജോൺ എബ്രഹാം, കരീന കപൂർ ഖാൻ തുടങ്ങിയ അഭിനേതാക്കളും പങ്കെടുക്കുന്നുണ്ട്.