"ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയടക്കം ലോക പ്രതിഭകളെ പൊന്നാനിയിൽ കൊണ്ടുവരും ":കെ.പി. നൗഷാദലി
മലപ്പുറം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസി, സൊഹ്‌റാൻ മാംദാനി, ബോളിവുഡ് താരം ഷാരൂഖ് ഖാൻ, സംഗീതജ്ഞൻ എ.ആർ. റഹ്മാൻ തുടങ്ങിയ ആഗോള പ്രശസ്തരായ വ്യക്തിത്വങ്ങളെ പൊന്നാനിയിൽ എത്തിക്കാൻ ആലോചനയുണ്ടെന്ന് കെ.പി. നൗഷാദലി. പൊന്നാനിയിൽ സംഘടിപ്പിക്കുന്ന പരിപാടിയുമായി ബന്ധപ്പെട്ട കുടുംബ സംഗമത്തിലാണ് എം.എൽ.എയുടെ ഈ അത്ഭുതകരമായ പ്രഖ്യാപനം.ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി, ഗായിക ശ്രേയ ഘോഷാൽ എന്നിവരടക്കമുള്ള വലിയൊരു നിര പ്രമുഖരെയാണ് ബിനാലെയിലേക്ക് കൊണ്ടുവരാൻ ലക്ഷ്യമിടുന്നത്. പ്രഖ്യാപിച്ചവരിൽ 75 ശതമാനം പേരെങ്കിലും പൊന്നാനിയിലെ പരിപാടിയിൽ പങ്കെടുക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും എം.എൽ.എ അവകാശപ്പെട്ടു.പ്രാദേശിക തലത്തിൽ വലിയൊരു സാംസ്കാരിക മുന്നേറ്റമാണ് ബിനാലെയിലൂടെ ലക്ഷ്യമിടുന്നതെന്നും, അതിഥികളുടെ സാന്നിധ്യം പൊന്നാനിയുടെ സാംസ്കാരിക പാരമ്പര്യത്തെ ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം.എൽ.എയുടെ പ്രഖ്യാപനം വലിയ ചർച്ചയായിരിക്കുകയാണ്.