പാലക്കാട് പതിനാലുകാരൻ്റെ ആത്മഹത്യ : അധ്യാപികക്കെതിരെ സമരവുമായി വിദ്യാർത്ഥികൾ

പാലക്കാട്: പല്ലന്‍ചാത്തന്നൂരിൽ പതിനാലുകാരന്‍ ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവിധേയായ അധ്യാപികക്കെതിരെ ശക്തമായ പ്രതിഷേധവുമായി വിദ്യാർത്ഥികൾ.പ്രതിഷേധ സമരം ഇപ്പോഴും തുടരുകയാണ്.കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ അര്‍ജുനാണ് ജീവനൊടുക്കിയത്. ക്ലാസിലെ അധ്യാപിക അര്‍ജുനെ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്നാണ് കുടുംബത്തിന്റെയും ഒരു വിഭാഗം വിദ്യാർത്ഥികളുടെയും ആരോപണം. കുഴല്‍മന്ദം പൊലീസില്‍ പരാതി നല്‍കുമെന്നും കുടുംബം അറിയിച്ചു.ഇന്‍സ്റ്റഗ്രാമില്‍ കുട്ടികള്‍ തമ്മില്‍ മെസേജ് അയച്ചതിന് അധ്യാപിക അര്‍ജുനെ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം പറയുന്നത്. സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും ജയിലിലിടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും കുടുംബവും വിദ്യാർത്ഥികളും ആരോപിക്കുന്നു. എന്നാല്‍ ആരോപണങ്ങൾ തള്ളി സ്കൂൾ മാനേജ്മെന്റ് രംഗത്തുവന്നു. എന്നാൽ അധ്യാപികയുടെ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് സ്‌കൂൾ അധികൃതർ പറയുന്നത്