കിഫ്‌ബിയെ തകർക്കാൻ പാടില്ലെന്നും, വലിയ വികസന പ്രവർത്തനങ്ങൾക്ക് അത് അനിവാര്യമാണെന്നും ജി. സുധാകരൻ

കിഫ്‌ബിയെ തകർക്കാൻ പാടില്ലെന്നും, വലിയ വികസന പ്രവർത്തനങ്ങൾക്ക് അത് അനിവാര്യമാണെന്നും ജി. സുധാകരൻ

തിരുവനന്തപുരം: കിഫ്‌ബിയെ തകർക്കാൻ പാടില്ലെന്നും, വലിയ വികസന പ്രവർത്തനങ്ങൾക്ക് അത് അനിവാര്യമാണെന്നും ജി. സുധാകരൻ നിയമസഭയിൽ വ്യക്തമാക്കി. കിഫ്‌ബി ശരിയായ രീതിയിൽ പ്രവർത്തിപ്പിച്ചാൽ വലിയ വികസനത്തിന് അത് വഴിയൊരുക്കുമെന്നും, എന്നാൽ കഴിഞ്ഞ അഞ്ച് വർഷം ചില വിരമിച്ച ഉദ്യോഗസ്ഥരെ വെച്ച് നടന്ന കാര്യങ്ങൾ അന്വേഷിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നത് താൻ പൊതുമരാമത്ത് മന്ത്രിയായിരിക്കെ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ കൊണ്ടാണെന്നും അദ്ദേഹം അവകാശപ്പെട്ടു. താൻ നിർമ്മിച്ച റോഡുകൾ ഇപ്പോഴും കേടുപാടുകൾ കൂടാതെ നിലനിൽക്കുന്നുണ്ടെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും, സൂക്ഷ്മതയോടെ പ്രവർത്തിച്ചാൽ നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കെ. മുരളീധരൻ ആണ് നിലവിലെ സർക്കാരിൽ ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടുന്നതെന്ന് അഭിപ്രായപ്പെട്ട സുധാകരൻ, ആരോഗ്യവകുപ്പ് കൂടുതൽ ശ്രദ്ധയും പിന്തുണയും അർഹിക്കുന്ന വകുപ്പാണെന്നും ഓർമ്മിപ്പിച്ചു.