"ചരിത്രത്തിലെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗം, പ്രതിസന്ധിക്ക് കാരണം മുൻ സർക്കാർ "

തിരുവനന്തപുരം: സംസ്ഥാനത്ത് നിലനിൽക്കുന്ന വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ തെറ്റായ പ്രചാരണങ്ങളാണ് നടക്കുന്നതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.ചരിത്രത്തിലെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗമാണ് നിലവിലുള്ളതെന്നും കഴിഞ്ഞ വർഷത്തേക്കാൾ 1000 മെഗാവാട്ടിന്റെ വർദ്ധനവുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി. എൽനിനോ പ്രതിഭാസം കാരണം മഴ കുറഞ്ഞതും ഡാമുകളിൽ വെള്ളം കുറഞ്ഞതും ദേശീയ തലത്തിൽ വൈദ്യുതി വിപണിയിലുണ്ടായ ക്ഷാമവുമാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഒപ്പുവെച്ച ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ എൽ.ഡി.എഫ് സർക്കാരിന്റെ നടപടിയാണ് ഇപ്പോഴത്തെ തിരിച്ചടിക്ക് പ്രധാന കാരണം. കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ട വൈദ്യുതി കരാർ റദ്ദാക്കിയ ശേഷം അദാനിയിൽ നിന്ന് ഉയർന്ന വിലയ്ക്കാണ് ഇടത് സർക്കാർ വൈദ്യുതി വാങ്ങിയത്. ഈ കരാർ എന്തിനാണ് റദ്ദാക്കിയതെന്ന് അന്നത്തെ മുഖ്യമന്ത്രിയോ അന്നത്തെ വൈദ്യുതി മന്ത്രിയോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി