ജെഫ്രി എപ്‌സ്‌റ്റീനെ അറിയില്ലാ, ഇതുവരെ നേരിട്ട് കണ്ടിട്ടില്ലായെന്ന് ഹിലരി ക്ലിൻ്റൺ

വാഷിങ്ടണ്‍: ജെഫ്രി എപ്‌സ്‌റ്റീൻ്റെയോ ഗിസ്ലെയ്ൻ മാക്സ്വെല്ലിൻ്റെയോ കുറ്റകൃത്യങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് മുൻ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിൻ്റൺ. എപ്‌സ്‌റ്റീനെ ഇതുവരെയും നേരിട്ട് കണ്ടിട്ടില്ലെന്നും ഹിലരി പറഞ്ഞു. എപ്‌സ്‌റ്റീനുമായി ബന്ധപ്പെട്ട കേസിൽ കമ്മിറ്റിക്ക് മുമ്പിൽ മൊഴി നൽകിയതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഹിലരി
അവരുടെ ക്രിമിനൽ പ്രവർത്തനങ്ങളെക്കുറിച്ച് എനിക്ക് ഒരു അറിവുമില്ല. ഗിസ്ലെയ്ൻ മാക്സ്വെല്ലിനെ യാദൃശ്ചികമായി പരിചയപ്പെട്ടതാണ്. എന്നാൽ മിസ്‌റ്റർ എപ്‌സ്‌റ്റീനെ ഞാൻ ഒരിക്കലും കണ്ടിട്ടില്ല. ഞാൻ ഒരിക്കലും അദ്ദേഹത്തിൻ്റെ വിമാനത്തിൽ യാത്ര ചെയ്യുകയോ ദ്വീപിലെ അദ്ദേഹത്തിൻ്റെ വീടോ ഓഫിസുകളോ സന്ദർശിക്കുകയോ ചെയ്‌തിട്ടില്ലെന്നും ഹിലരി ക്ലിൻ്റൺ എക്‌സിൽ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് കിൻ്റൺ ദമ്പതികൾ എപ്‌സ്‌റ്റീനുമായുള്ള വിഷയത്തിൽ മൊഴി നൽകാൻ തീരുമാനിച്ചതായി വാർത്തകൾ പുറത്ത് വന്നത്. ഏകദേശം ആറ് മണിക്കൂറോളം ഹിലരി കിൻ്റൺ കോടതിയിൽ ചെലവഴിച്ചതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. എപ്‌സ്‌റ്റീനുമായി ബന്ധപ്പെട്ട തെറ്റുകൾ ക്ലിൻ്റൺ ദമ്പതികൾ ആവർത്തിച്ച് നിഷേധിച്ചിട്ടുണ്ട്. ഇത് വെറും ഗൂഢലോചനയാണെന്നും ജെയിംസ് കോമർ പറഞ്ഞു. മുൻ പ്രസിഡൻ്റ് ബിൽ ക്ലിൻ്റണും മറ്റും ഉൾപ്പെടുന്ന രണ്ട് ദിവസത്തെ തെളിവെടുപ്പ് ആരംഭിച്ചു .