ഐസിസി വനിതാ ഏകദിന ലോകകപ്പ്:ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും

മുംബൈ: : ഐസിസി വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും. കൊളംബോയിലെ ആർ. പ്രേമദാസ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വച്ച് ഉച്ചയ്‌ക്ക് മൂന്ന് മുതലാണ് മത്സരം. ഹർമൻപ്രീത് കൗറാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്, ആദ്യ മത്സരത്തിൽ ശ്രീലങ്കൻ വനിതാ ടീമിനെ പരാജയപ്പെടുത്തി ഇന്ത്യ മികച്ച തുടക്കം കുറിച്ചു. സ്‌മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, പ്രതീക റാവൽ, ഹർലീൻ ഡിയോൾ, റിച്ച ഘോഷ് തുടങ്ങിയവരുടെ ബാറ്റിങ് പ്രകടനമാണ് ടീമിന് കരുത്താകുന്നത്. ശ്രീലങ്കയെ പരാജയപ്പെടുത്തിയതിൻ്റെ അതേ ആവേശത്തോടെയാണ് ഇന്ത്യൻ വനിതാ ടീം ഇന്ന് മത്സരത്തെ നേരിടുന്നത്. പാക്കിസ്ഥാനാവട്ടെ ,ബംഗ്ലാദേശിനെതിരായ കനത്ത തോൽവിക്ക് ശേഷമാണ്ഇന്ത്യയെ നേരിടാൻപോകുന്നത്. കഴിഞ്ഞ ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാൻ പുരുഷ ടീമിൻ്റെ മത്സരത്തിനിടെ നിരവധി വിവാദങ്ങൾ ഉയർന്നിരുന്നു. വനിതാ ലോകകപ്പിലും പാക്കിസ്ഥാനെതിരെയുള്ള നിലപാടുകൾ തുടരുമോ എന്നത് രാജ്യത്തെ കായികപ്രേമികൾ ഉറ്റുനോക്കുന്നുണ്ട് . "ഹസ്‌തദാനം ഉണ്ടാകുമോ, ആലിംഗനം ഉണ്ടാകുമോ എന്നതിൽ ഒരുറപ്പും നൽകാൻ കഴിയില്ല, ആ ശത്രുരാജ്യവുമായുള്ള ഞങ്ങളുടെ ബന്ധം ഒന്നുതന്നെയാണ്. കഴിഞ്ഞ ആഴ്‌ചയിൽ ഒരു മാറ്റവുമില്ല." ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പറഞ്ഞു. പുരുഷ ഏഷ്യാ കപ്പില്‍ ഹസ്‌താദാനത്തില്‍ നിന്ന് ഇരുടീമുകളും വിട്ടുനിന്നിരുന്നു. പാകിസ്ഥാൻ പ്രതിനിധിയില്‍ നിന്ന് ഏഷ്യാ കപ്പ് വാങ്ങാൻ ഇന്ത്യ തയ്യാറാകാത്തതും വലിയ ചര്‍ച്ചയ്‌ക്ക് വഴിവച്ചിരുന്നു