IPL 2026 :വാങ്കഡേയിൽ മുംബൈക്കെതിരേ കൊല്‍ക്കത്തയ്ക്ക് തകർപ്പൻ തുടക്കം

മുംബൈ: വെറ്ററൻ താരം അജിൻക്യ രഹാനെ വിശ്വരൂപം പുറത്തെടുത്തപ്പോൾ മുംബൈയുടെ ലോകോത്തര ബോളർമാർക്ക് അടിപതറി. ആദ്യ ഓവർ മുതല്‍ അടിച്ചുതകർത്ത രഹാനെയുടെ വെറ്ററൻ ഷോയുടെ കരുത്തില്‍ കൊല്‍ക്കത്ത ഐപിഎല്ലിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ മികച്ച സ്കോറിലെത്തി. 17 ഓവർ പൂർത്തിയായപ്പോൾ 3 വിക്കറ്റ് നഷ്ടത്തില്‍ 191 റൺസിലെത്തിയ കൊല്‍ക്കത്തയ്ക്കുവേണ്ടി രഹാനെ 67 റൺസ് അടിച്ചു.രഹാനെയെ കൂടാതെ ഫിൻ അലെനും ഉഗ്രരൂപം പൂണ്ടപ്പോള്‍ പവർപ്ലേയില്‍ കൊല്‍ക്കത്തയുടെ സ്കോർ 78-1. ഹർദിക് പാണ്ഡ്യ എറിഞ്ഞ നാലാം ഓവറില്‍ 3 ഫോറും 2 സിക്സും ഉൾപ്പെടെ ഇരുവരും ചേർന്ന് അടിച്ചെടുത്തത് 26 റൺസ്. ബുമ്രയെ ഇറക്കിയിട്ടും മുംബൈയ്ക്ക് രക്ഷയുണ്ടായില്ല.പവർപ്ലേയിലെ അവസാന ഓവറില്‍ ശർദൂല്‍ എറിഞ്ഞ രണ്ടാം പന്തില്‍ 17 പന്തില്‍ 37 റൺസ് എടുത്ത് ഫിൻ അലെൻ പുറത്തായെങ്കിലും രഹാനെ ഷോ തുടർന്നു. 7 ഓവറില്‍ 94 റൺസിലെത്തിയ കൊല്‍ക്കത്ത 8ാം ഓവർ മുതല്‍ മന്ദഗതിയിലായി. രഹാനെയ്ക്ക് പിന്തുണയുമായി നിന്ന കാമറൂൺ ഗ്രീൻ ശർദുല്‍ താക്കൂറിൻ്റെ പന്തില്‍ 18 റൺസെടുത്ത് പുറത്തയി. 10 ാം ഓവറില്‍ ഫിഫ്റ്റി പൂർത്തിയാക്കിയ രഹാനെയുടെ സ്കോറങ്ങിന്റെ വേഗം പിന്നീട് കുറഞ്ഞു. റിങ്കു സിങ്ങും രഘൻശിയും പുറത്താകാതെ നില്‍ക്കുന്നു.