ഹോര്‍മുസ് പൂര്‍ണമായും അടയ്ക്കുമെന്ന് ഇറാൻ :ട്രംപിൻ്റെ അന്ത്യശാസനത്തിനുള്ള മറുപടി

അറാദ്: എണ്ണയ്ക്കും മറ്റ് കയറ്റുമതികള്‍ക്കും വലിയ പങ്ക് വഹിക്കുന്ന ഹോര്‍മൂസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കുമെ ഭീഷണിയുമായി ഇറാൻ . ആണവകേന്ദ്രങ്ങളെ ആക്രമിക്കുമെന്ന ട്രംപിന്‍റെ അന്ത്യശാസനത്തിന് പിന്നാലെയാണ് ഇറാന്‍റെ ഭീഷണി.48 മണിക്കൂറിനകം ഹോര്‍മൂസ് തുറന്ന് നല്‍കണമെന്നായിരുന്നു കഴിഞ്ഞ ദിവസം ട്രംപ് അന്ത്യശാസനം നല്‍കിയത്. കഴിഞ്ഞ ദിവസം ഇറാന്‍റെ മിസൈലാക്രമണത്തില്‍ തകര്‍ന്ന ആണ ഗേഷണ കേന്ദ്രം ഇസ്രയേല്‍ അധികൃതര്‍ സന്ദര്‍ശിച്ചു. ഈ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ആര്‍ക്കും ജീവഹാനിയുണ്ടാകാതിരുന്നത് വലിയ അത്ഭുതമാണെന്നായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ പ്രതികരണം ഞായറാഴ്‌ച വൈകുന്നേരത്തോടെ കൂടുതല്‍ മിസൈലുകള്‍ ഈ മേഖലയിലേക്ക് എത്തി. തങ്ങളുടെ ലക്ഷ്യത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണെന്നാണ് ഇസ്രയേലും അമേരിക്കയും അവകാശപ്പെടുന്നത്. ഇറാന്‍റെ ആണവ പദ്ധതികള്‍ ദുര്‍ബലപ്പെടുത്തുക എന്നതാണ് പ്രധാന ഉദ്ദേശ്യം. മതഭരണകൂടത്തെ ഇല്ലാതാക്കുക എന്നതും ലക്ഷ്യമാണ്. ഇത് രാജ്യത്തെ ജനങ്ങളും ആഗ്രഹിക്കുന്നുവെന്നാണ് ഇസ്രയേലിന്‍റെയും അമേരിക്കയുടെയും അവകാശവാദം. യുദ്ധം അവസാനഘട്ടത്തിലേക്ക് നീങ്ങുന്നുവെന്ന സൂചനകളും നെതന്യാഹു നല്‍കി.
അതേസമയം കഴിഞ്ഞ മാസം 28ന് ആരംഭിച്ച യുദ്ധം പുതിയ തലത്തിലേക്ക് കടക്കുന്നുവെന്ന സൂചനകളാണ് ഉള്ളത്.യുദ്ധത്തില്‍ ഇതുവരെ രണ്ടായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക വിവര. ആഗോള സമ്പദ്ഘടനയെ യുദ്ധം പാടെ തകര്‍ത്തു കളഞ്ഞു. ഇന്ധനവില കുതിച്ചുയരുകയാണ്. ഇതിനിടെ വടക്കന്‍ ഇസ്രയേലില്‍ മിസൈലാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതിന്‍റെ ഉത്തരവാദിത്ത ഇറാനെ പിന്തുണയ്ക്കുന്ന ഹിസ്‌ബുള്ള ഏറ്റെടുത്തു. ഇതിനിടെ ദക്ഷിണ മേഖലയിലെ പാലങ്ങളെ ഇസ്രയേല്‍ ലക്ഷ്യമിടുന്നെന്ന ആരോപണവുമായി ലെബനന്‍റെ പ്രസിഡന്‍റ് ജോസഫ് ഔണ്‍ രംഗത്തെത്തി.
പേര്‍ഷ്യന്‍ കടലിടുക്കിനെ ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഹോര്‍മൂസ് കടലിടുക്ക് ഇറാന്‍ അടച്ചിരിക്കുകയാണ്. എന്നാല്‍ ശത്രുരാജ്യങ്ങള്‍ അല്ലാത്തവരുടെ കപ്പലുകള്‍ക്ക് സുരക്ഷിതമായി ഇതുവഴി കടന്ന് പോകാന്‍ അനുവാദം ഉണ്ടെന്നാണ് ഇറാന്‍ പറയുന്നത്.ലോകത്തിലെ എണ്ണ വിതരണത്തിന്‍റെ അഞ്ചിലൊന്നും ഹോര്‍മൂസ് കടലിടുക്ക് വഴിയാണ് കടന്ന് പോകുന്നത്. എന്നാല്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണങ്ങള്‍ ഉണ്ടായതോടെ ടാങ്കറുകള്‍ അടക്കമുള്ളവയുടെ ഗതാഗതം നിലച്ചിരിക്കുകയാണ്. ഹോര്‍മൂസ് തുറന്ന് നല്‍കിയില്ലെങ്കില്‍ ഇറാന്‍റെ ആണവ കേന്ദ്രങ്ങള്‍ മുഴുവന്‍ നശിപ്പിക്കുമെന്നാണ് ട്രംപിന്‍റെ മുന്നറിയിപ്പ്. ഏറ്റവും വലുതില്‍ നിന്നാകും തുടക്കമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഇറാന്‍റെ റവല്യൂഷണറി ഗാര്‍ഡാ് രാജ്യത്തെ മിക്ക അടിസ്ഥാന സൗകര്യങ്ങളുടെയും സംരക്ഷണം. ഇവര്‍ യുദ്ധത്തിനു തങ്ങളുടെ ശേഷി ഉപയോഗിക്കുന്നുവെന്ന് ട്രംപ് പറയുന്നു. രാജ്യാന്തര നിയമപ്രകാരം പൗരാവശ്യങ്ങള്‍ക്കുള്ള ആണവനിലയങ്ങള്‍ സൈനികാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ ഇവയെ ആക്രമിക്കാം.ഇതിനിടെ ഇറാന്‍റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായാല്‍ ഊര്‍ജ്ജ, ഗള്‍ഫ് മേഖലയിലെ കുടിവെള്ള ദായിനികളായ ജലശുദ്ധീകരണ ശാലകള്‍ക്ക് നേരെ ആക്രമണമുണ്ടാകുമെന്നും അവയെല്ലാം പൂര്‍ണമായും നശിപ്പിക്കുമെന്നും പാര്‍ലമെന്‍റ് സ്‌പീക്കര്‍ മുഹമ്മദ് ബാഘര്‍ ക്വാലിബാഫ് എക്‌സില്‍ കുറിച്ചു. അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അമേരിക്കന്‍ സൈന്യത്തിന്‍റെ ധനസഹായ കേന്ദ്രങ്ങളെയും ആക്രമിക്കുമെന്ന് പിന്നീട് അദ്ദേഹം തന്‍രെ പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു. ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണം ശരിയല്ലെന്ന് കാട്ടി ഇറാന്‍റെ യുഎന്‍ സ്ഥാനപതി രക്ഷാ സമിതിയില്‍ കത്ത് നല്‍കി.
ഇറാന്‍റെ നതാന്‍സ് ആണവസമ്പൂഷ്‌ടീകരണ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിന് പകരമായാണ് നെഗേവ് മരുഭൂമിയില്‍ ആക്രമണം നടത്തിയതെന്ന് ഇറാന്‍രെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന പറഞ്ഞു. ഇത് ഒരു ശക്തിപ്രകടനമാണെന്നും അവര്‍ പറഞ്ഞു. യുദ്ധം ആരംഭിച്ചത് മുതല്‍ ഇറാന്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഇസ്രയേലിന്‍റെ സൈനിക ശേഷി ശോഷിച്ച് വരുന്നതായും ഇറാന്‍ അവകാശപ്പെടുന്നു.
അറാദ്, ഡിമോന തുടങ്ങിയിടങ്ങളില്‍ നിന്ന് പരിക്കേറ്റ് 175 പേരെ ദക്ഷിണ ഇസ്രയേലിലെ പ്രധാന ആശുപത്രിയിലെത്തിച്ചിട്ടുണ്ടെന്ന് ആശുപത്രി മേധാവി റയ് കെസൗസ് അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു.ഇസ്രയേലിന്‍റെ പക്കല്‍ ആണവായുധ ശേഖരമു്ട്. ഇക്കാര്യം അവര്‍ അംഗീകരിക്കുകയോ നിഷേധിക്കുകയോ ചെയ്‌തിട്ടില്ല. ശനിയാഴ്‌ച നതാന്‍സില്‍ നടത്തിയ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇസ്രയേല്‍ ഏറ്റെടുത്തിട്ടില്ല. നതാന്‍സില്‍ ആണവ ചോര്‍ച്ചയില്ലെന്ന് ഇറാന്‍റെ നീതിന്യായ വകുപ്പ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ മിസാന്‍ പറഞ്ഞു.അതേസമയം ഇതേക്കുറിച്ച് പ്രതികരിക്കാന്‍ പെന്‍റഗണ്‍ തയാറായിട്ടില്ല. ഇറാന്‍റെ 972 പൗണ്ട് സമ്പുഷ്‌ട യുറേനിയമാണ് സംഘര്‍ഷത്തിന്‍റെ മൂലകാരണമെന്നാണ് രാജ്യാന്തരആണോര്‍ജ ഏജന്‍സിയുടെ വിലയിരുത്തല്‍. ഇസ്‌ഫാഹന്‍ ആണവ കേന്ദ്രത്തിലാണ് ഈ സമ്പുഷ്‌ട യുറേനിയം സൂക്ഷിച്ചിരിക്കുന്നത്. ആന്‍ഡിമെഷ്‌കിലെ ഒരാശുപത്രിക്ക് നേരെയും ആക്രമണം ഉണ്ടായിട്ടുണ്ടെന്ന് ഇറാന്‍ പറയുന്നു. ഡോക്‌ടര്‍മാരെയും രോഗികളെയും മറ്റൊരു നഗരത്തിലേക്ക് മാറ്റിയതായി ആരോഗ്യമന്ത്രാലയം പറയുന്നു.
യുദ്ധത്തില്‍ ഇറാന്‍റെ ഭാഗത്ത് 1500ലേറെ ജീവനുകള്‍ നഷ്‌ടമായിട്ടുണ്ടെന്ന് മന്ത്രാലയങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേലില്‍ ഇറാന്‍റെ ആക്രമണത്തില്‍ പതിനഞ്ച് പേര്‍ മരിച്ചു. അധീന വെസ്റ്റ്ബാങ്കിലും ഗള്‍ഫ് അറബ് രാജ്യങ്ങളിലുമായി നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.കഴിഞ്ഞ ദിവസം ഖത്തറിന്‍റെ ഒരു സൈനിക വിമാനം തകര്‍ന്ന് വീണിരുന്നു. സാങ്കേതിക തകരാറണ് ഈ അപകടത്തിന് കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. വിമാനത്തിലുണ്ടായിരുന്ന ഏഴ് പേരും മരിച്ചതായി ഖത്തര്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വടക്കന്‍ നഗരമായ മിസ്‌ഗാവ് അമിലുണ്ടായ ഒരു റോക്കറ്റ് ആക്രമണത്തില്‍ ഒരു ഇസ്രയേലി കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. 61കാരനായ ഒരു കര്‍ഷകനാണ് കൊല്ലപ്പെട്ടത്.ലെബനൻ അതിർത്തിക്ക് സമീപം താമസിക്കുന്നത് "റഷ്യൻ റൗലറ്റ്" പോലെയാണെന്ന് ദിവസങ്ങൾക്ക് മുമ്പ്, മോസ്‌കോവിറ്റ്‌സ് ഒരു റേഡിയോയോട് പറഞ്ഞു,. യുദ്ധം ആരംഭിച്ചയുടൻ ഹിസ്ബുള്ള ഇസ്രയേലിനെതിരെ ആക്രമണം അഴിച്ചുവിട്ടു, ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ കൊലപാതകത്തിനുള്ള പ്രതികാരമെന്നായിരുന്നു വിശദീകരണം. തുടർന്ന് ഇസ്രയേൽ ഹിസ്ബുള്ളയെ മാരകമായ വ്യോമാക്രമണങ്ങളിൽ ലക്ഷ്യം വയ്ക്കുകയും തെക്കൻ ലെബനനിൽ തങ്ങളുടെ കര സാന്നിധ്യം വിപുലീകരിക്കുകയും ചെയ്‌തു.
പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞതുപോലെ, ഹിസ്ബുള്ള തെക്കോട്ട് പോരാളികളെയും ആയുധങ്ങളെയും എത്തിക്കാന്‍ ഉപയോഗിക്കുന്ന ലിറ്റാനി നദിക്ക് കുറുകെയുള്ള പാലങ്ങൾ ഉൾപ്പെടുത്തുന്നതിനായി ഇസ്രയേൽ ഞായറാഴ്‌ച ലക്ഷ്യ പട്ടിക വിപുലീകരിച്ചു. ഇസ്രായേൽ പിന്നീട് ടയറിനടുത്തുള്ള ഖസ്‌മിയ പാലത്തിൽ ആക്രമണം നടത്തി, ഒരു മണിക്കൂർ മുമ്പ് മുന്നറിയിപ്പ് നൽകി. പാലങ്ങൾ നശിപ്പിക്കുന്നത് ലെബനന്‍റെ മറ്റ് ഭാഗങ്ങളിൽ നിന്ന് താമസക്കാരെ കൂടുതൽ ഒറ്റപ്പെടുത്തി.. അതിർത്തിക്കടുത്തുള്ള ലെബനൻ വീടുകൾ നശിപ്പിക്കുന്നത് ത്വരിതപ്പെടുത്താൻ കാറ്റ്സ് സൈന്യത്തോട് ഉത്തരവിട്ടു.. ഇസ്രയേലിന്‍റെ ആക്രമണത്തിൽ 1,000-ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും പത്ത് ലക്ഷത്തിലധികം ആളുകളെ നാടുകടത്തുകയും ചെയ്‌തതായി ലെബനൻ അധികൃതർ പറയുന്നു.അതേസമയം, ഹിസ്ബുള്ള ഇസ്രയേലിലേക്ക് നൂറുകണക്കിന് റോക്കറ്റുകൾ തൊടുത്തിട്ടുണ്ട്. വെസ്റ്റ് ബാങ്കിലെ റാമല്ലയിൽ നിന്നും കെയ്‌റോയിലെ മാഗ്‌ഡിയിൽ നിന്നും മെറ്റ്സ് റിപ്പോർട്ട് ചെയ്‌തു.