ഹൂതി സൈനികമേധാവിയെ വധിച്ച് ഇസ്രയേൽ; പ്രതികാരമുണ്ടാകുമെന്ന് ഹൂതികൾ

 ഹൂതി സൈനികമേധാവിയെ വധിച്ച് ഇസ്രയേൽ; പ്രതികാരമുണ്ടാകുമെന്ന്  ഹൂതികൾ

യെമൻ :യമനിലെ ഹൂത്തികളുടെ ഏറ്റവും മുതിർന്ന സൈനിക ഉദ്യോഗസ്ഥരിൽ ഒരാളായ ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് അബ്ദുൽ കരീം അൽ-ഗമാരി ഇസ്രായേൽ ആക്രമത്തിൽ കൊല്ലപ്പെട്ടു.വ്യാഴാഴ്ച ഹൂത്തികളുടെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇസ്രായേൽ ഏറ്റെടുത്തു. ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അൽ-ഗമാരി ആക്രമിക്കപ്പെട്ടതായി പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞു.ഇസ്രായേലുമായുള്ള സംഘർഷം അവസാനിച്ചിട്ടില്ലെന്ന് ഹൂത്തികൾ ഒരു പ്രസ്താവനയിൽ പറഞ്ഞു. ഇസ്രായേൽ "ചെയ്ത കുറ്റകൃത്യങ്ങൾക്ക് പ്രതികാര ശിക്ഷ ലഭിക്കും" എന്ന് അവർ ആവർത്തിച്ചു.

 ഇസ്രയേൽ കഴിഞ്ഞ ഓഗസ്റ്റിൽ നടത്തിയ ആക്രമണത്തിൽ അൽ ഗമാരിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇസ്രയേലിന് കനത്ത മറുപടി നൽകുമെന്ന് ഹൂതികൾ അറിയിച്ചു. അല്‍ ഗമാരിയുടെ 13 വയസ്സുള്ള മകനും മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. സെപ്റ്റംബർ അവസാനം യെമനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് സനായിലെ ഹൂതികളുടെ ജനറൽ സ്റ്റാഫ് ആസ്ഥാനമാണെന്ന് ഇസ്രയേൽ സൈന്യം മുന്‍പ് സൂചിപ്പിച്ചിരുന്നു.അതേസമയം, ഓഗസ്റ്റില്‍ ഉണ്ടായ ആക്രമണത്തില്‍ പരിക്കേറ്റാണ് അല്‍ ഗമാരി മരിച്ചതെന്നാണ് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് എക്സില്‍ കുറിച്ചത്.