ട്രംപിൻ്റെ ഇടപെടൽ : ഗാസയില്‍ നിന്നും ഇസ്രയേൽ പിൻവലിയുന്നു

വാഷിങ്ടൺ: ഗാസയില്‍ നിന്നും ഇസ്രയേൽ പ്രാരംഭ പിൻവലിക്കൽ കരാറിന് സമ്മതിച്ചതായി ട്രംപ് അറിയിച്ചു. ഇസ്രയേലിൻ്റെ ആവശ്യങ്ങള്‍ ഹമാസ് സ്ഥിരീകരിച്ചതിനുശേഷം വെടിനിർത്തൽ നടപ്പിലാക്കുമെന്നും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് .
ട്രംപിൻ്റെ തീരുമാനത്തിന് ഇസ്രയേല്‍ വഴങ്ങുകയാണ് .തടവുകാരുടെയും ബന്ദികളുടെയും കൈമാറ്റം ഉടൻ നടക്കും.
"ചർച്ചകൾക്ക് ശേഷം, ഇസ്രയേൽ പ്രാരംഭ പിൻവലിക്കൽ കരാറിന് സമ്മതിച്ചു, അത് ഞങ്ങൾ ഹമാസിനെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം ഹമാസ് സ്ഥിരീകരിച്ചാല്‍ വെടിനിർത്തൽ ഉടനടി ഫലപ്രദമാകും, ബന്ദികളുടെയയും തടവുകാരുടെയും കൈമാറ്റം ആരംഭിക്കും, അടുത്ത ഘട്ട പിൻവലിക്കലിനുള്ള നടപടിലേക്ക് കടക്കും, ഇത് 3,000 വർഷത്തെ ഈ ദുരന്തത്തിൻ്റെ അവസാനത്തിലേക്ക് നമ്മെ അടുപ്പിക്കും" ട്രംപ് ട്രൂത്ത് സോഷ്യൽ എന്ന പോസ്റ്റിൽ പറഞ്ഞു.ഗാസയിലെ ആക്രമണങ്ങള്‍ അവസാനിപ്പിക്കാനുള്ള തൻ്റെ പദ്ധതിയിൽ തന്നെ പിന്തുണച്ച എല്ലാ അറബ് രാജ്യങ്ങൾക്കും ട്രംപ് നന്ദി പറയുന്ന വീഡിയോ യുഎസ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പോസ്റ്റ് ചെയ്‌തിട്ടുണ്ട്. "ഇത് ഒരുമിച്ച് കൊണ്ടുവരാൻ എന്നെ സഹായിച്ച രാജ്യങ്ങൾക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഖത്തർ, തുർക്കി, സൗദി അറേബ്യ, ഈജിപ്‌ത്, ജോർദാൻ, തുടങ്ങി നിരവധി രാജ്യങ്ങൾ ഇതിനെ പിന്തുണച്ചു.