'അല്‍പ്പം പുല്ല് കളയാന്‍ പറ്റിയിരുന്നെങ്കില്‍ നന്നായിരുന്നു': ആഷസിലെ തോല്‍വിയിൽ വിമർശനവുമായി സ്റ്റീവ് സ്‌മിത്ത്

ഹൈദരാബാദ്: ആഷസ് ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിലെ ഓസ്‌ട്രേലിയയുടെ തോൽവിയ്‌ക്ക് പിന്നാലെ വിമർശനം ഉയർത്തി സ്റ്റീവ് സ്‌മിത്ത്. ഓസ്ട്രേലിയയിലെ മെൽബണ്‍ മൈതാനത്തിൽ വച്ചാണ് ഓസ്‌ട്രേലിയ- ഇംഗ്ലണ്ട് മത്സരം നടന്നത്. എന്നാൽ ബൗളർമാർക്ക് പൂർണ്ണ ആധിപത്യം നൽകുന്ന പിച്ചാണ് മെൽബണിലേതെന്നും ഇവിടെ ബാറ്റ് ചെയ്യുകയെന്നത് പ്രയേസമേറിയ കാര്യമാണെന്നും സ്‌മിത്ത് വിമർശനം ഉന്നയിച്ചു. മത്സരത്തിലുടനീളം ബൗളർമാർ ആധിപത്യം പുലർത്തിയെന്നും സ്‌മിത്ത് പറഞ്ഞു.
"ബൗളർമാർക്ക് അനുകൂലമായ പിച്ചാണിത്. രണ്ട് ദിവസത്തിനുള്ളിൽ 36 വിക്കറ്റുകൾ വീഴുകയെന്നത് അസാധാരണമായ കാര്യമാണ്. ഒരു പക്ഷേ ഗ്രൗണ്ടിൽ നിന്ന് പുല്ല് അൽപം നീക്കം ചെയ്‌തിരുന്നുവെങ്കിൽ ഈ പ്രശ്‌നം ഉണ്ടാവുമായിരുന്നില്ല" - മത്സരാനന്തരം നടന്ന ചടങ്ങിൽ സ്‌മിത്ത് പറഞ്ഞു. ഓസ്‌ട്രേലിയ പ്രതീക്ഷിച്ചതുപോലെ വിക്കറ്റ് നേടിയില്ലെന്നും സ്‌മിത്ത് വിമർശിച്ചു.
ആഷസ് ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരമാണ് മെൽബണ്‍ മൈതാനത്ത് വച്ച് നടന്നത്. ഓസ്‌ട്രേലിയയെ നാല് വിക്കറ്റിന് തോൽപ്പിച്ച് കൊണ്ട് 178 റൺസ് നേടിയാണ് ഇംഗ്ലണ്ട് വിജയിച്ചത്. 2011ന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ഓസ്‌ട്രേലിയയോട് വിജയിച്ചത് എന്നതും പ്രത്യേകതയാണ്.ആഷസ് ടെസ്റ്റിൻ്റെ ആദ്യ ദിവസം തന്നെ 20 വിക്കറ്റുകൾ വീണിരുന്നു. ഇതിന് പിന്നാലെ നിരവധി റെക്കോർഡുകളും തകർന്ന് വീണിരുന്നു. നാലാം ഇന്നിങ്‌സിൽ ഓസ്‌ട്രേലിയയുടെ ബൗളിങിനെ ഇംഗ്ലണ്ട് കരുത്തുറ്റ ബാറ്റിങിലൂടെ തോൽപ്പിച്ചു.
"ആദ്യ കുറച്ച് ഓവറുകളിൽ അവർ വളരെ ആക്രമണാത്മകമായി ബാറ്റ് ചെയ്‌തു. അത് പന്തിനെ കൂടുതൽ മൃദുവാക്കി മാറ്റി. ആ സമയത്ത് എനിക്ക് ആവശ്യമായ പിന്തുണ ലഭിച്ചിരുന്നില്ല" സ്‌മിത്ത് പറഞ്ഞു. അതേസമയം ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സ് തൻ്റെ ടീം മത്സരം ജയിച്ചതിൽ സന്തോഷം അറിയിച്ചു.
"മത്സരം വളരെ തൃപ്‌തികരമായിരുന്നു. ഞങ്ങൾ ഉദ്ദേശിച്ചതുപോലെ ഒരുപാട് കാര്യങ്ങൾ നടന്നു. യുവതാരങ്ങൾ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയത് ടീമിന് ഒരുപാട് ഗുണം ചെയ്‌തു" - ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സ് പറഞ്ഞു. കൂടാതെ കളിക്കാരേയും സപ്പോർട്ടിങ് സ്റ്റാഫിനേയും മാനേജ്‌മെൻ്റിനേയും ക്യാപ്‌റ്റൻ അഭിനന്ദിക്കുകയും ചെയ്‌തു.
ആഷസിലെ നേർക്കുനേർ റെക്കോർഡ്:
140 വർഷത്തിലേറെയായി നടക്കുന്ന ആഷസിൽ 73 പരമ്പരകൾ കളിച്ചിട്ടുണ്ട്. ഓസ്ട്രേലിയയ പരമ്പരയിൽ 34 വട്ടം വിജയിച്ചു. 32 വിജയങ്ങളാണ് ഇംഗ്ലണ്ട് ഇതുവരെ നേടിയിരുന്നത്. അതേസമയം ഏഴ് പരമ്പരകൾ സമനിലയിൽ അവസാനിച്ചു. 2015ൽ സ്വന്തം നാട്ടിൽ നടന്ന പരമ്പരയ്ക്ക് ശേഷം ആഷസ് വിജയിക്കാൻ ഇംഗ്ലണ്ടിന് സാധിച്ചിരുന്നില്ല.