രാജ്യത്ത് ആശങ്ക പരത്തി 'ജാപ്പനീസ് എൻസെഫലൈറ്റിസ് 'വൈറസ്

റായ്‌പൂര്‍: രാജ്യത്തെ ഭീതിയിലാഴ്ത്തികൊണ്ട് പുതിയ വൈറസിൻ്റെ രംഗപ്രവേശം.'ജാപ്പനീസ് എൻസെഫലൈറ്റിസ്' എന്ന മാരക വൈറസ് ഇന്ത്യയില്‍ സ്ഥിരീകരിച്ച റിപ്പോർട്ടുകള്‍ പുറത്ത് വന്നു. മൃഗസംരക്ഷണ വകുപ്പ് പരിശോധന നടത്തിയ സാമ്പിളുകളിൽ 61 എണ്ണം പോസിറ്റീവ് ആണെന്ന് കണ്ടെത്തി . മൃഗങ്ങളില്‍ നിന്നും പടരുന്ന ഈ വൈറസ് ഛത്തീസ്‌ഗഡിലാണ് ആദ്യമായി സ്ഥിരീകരിച്ചത്.പരിശോധനാ റിപ്പോർട്ട് പോസിറ്റീവ് ആയതിനു പിന്നാലെ ആരോഗ്യ മന്ത്രാലയം രാജ്യത്ത് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഛത്തീസ്‌ഗഡിലെ സർഗുജ ജില്ലയിലാണ് വൈറസ് കണ്ടെത്തിയത്. ജില്ലയിലുടനീളം മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ച സാമ്പിളുകളില്‍ 61 എണ്ണം പോസിറ്റീവായിരുന്നു. ജാപ്പനീസ് പനി എന്നും അറിയപ്പെടുന്ന ഈ മാരക വൈറസ് കൊതുകിലൂടെയാണ് പടരുന്നത്.
ജാപ്പനീസ് എൻസെഫലൈറ്റിസ് സംശത്തെ തുടര്‍ന്ന് സർഗുജ ജില്ലയിലെ അംബികാപൂർ, ലുന്ദ്ര, ബട്ടൗളി, സീതാപൂർ, മെയ്ൻപത് എന്നീ പ്രദേശങ്ങളിൽ നിന്ന് 120 പന്നികളുടെ സാമ്പിളുകൾ ആരോഗ്യവകുപ്പ് ശേഖരിച്ചു. ബാംഗ്ലൂർ ഐസിഎആർ നിവേദിയില്‍ പരിശോധിച്ചപ്പോള്‍ 61 സാമ്പിളുകള്‍ പോസിറ്റീവാണെന്ന് കണ്ടെത്തി. പരിശോധനാ റിപ്പോർട്ട് പോസിറ്റീവ് ആയതിനുശേഷം മൃഗവകുപ്പ് ആരോഗ്യ വകുപ്പിന് മുന്നറിയിപ്പ് നൽകി. എസ്ഒപി അനുസരിച്ച് മുൻകരുതലുകൾ എടുക്കാൻ ആരോഗ്യവകുപ്പ് ജനങ്ങള്‍ക്ക് നിർദേശങ്ങൾ നൽകി. മൃഗങ്ങൾക്ക് ഗുരുതരമായ ദോഷം വരുത്തുന്നില്ലെങ്കിലും മനുഷ്യർക്ക് ഇത് അപകടകരമാണെന്ന് വെറ്ററിനറി മെഡിസിൻ വകുപ്പ് പറയുന്നു.
സംഭവത്തില്‍ പ്രതികരിച്ച് മൃഗസംരക്ഷണ വകുപ്പ്:
സർഗുജയിൽ നിന്ന് പന്നികളുടെ സാമ്പിളുകൾ എടുത്ത് പരിശോധനയ്ക്ക് അയച്ചതിന് പിന്നാലെ ജാപ്പനീസ് എൻസെഫലൈറ്റിസ് സ്ഥിരീകരിച്ചുവെന്ന് ഡെപ്യൂട്ടി ഡയറക്‌ടർ വെറ്ററിനറി സർവീസസ് ഡോ. ആർ.പി. ശുക്ല പറഞ്ഞു. 'ആകെ 61 കേസുകൾ കണ്ടെത്തിയതായി ആരോഗ്യ വകുപ്പിനെ അറിയിച്ചിട്ടുണ്ട്. ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.' ഡോ. ആർ.പി. ശുക്ല പറഞ്ഞു.കൊതുകുകൾ വഴി പടരുന്ന ഒരു വൈറൽ രോഗമാണ് 'ജാപ്പനീസ് എൻസെഫലൈറ്റിസ്'. ഇത് മനുഷ്യൻ്റെ തലച്ചോറിനെ നേരിട്ട് ബാധിക്കുകയും തലച്ചോറിൽ വീക്കം ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് ഗുരുതരവും എന്നാൽ വാക്‌സിനേഷൻ വഴി തടയാനാവാത്തതുമായ ഒരു രോഗമാണ്. മഴക്കാലത്ത് കൊതുകുകൾ സാധാരണയായി പെരുകുന്നു. അത്തരമൊരു സാഹചര്യത്തിൽ ഒരു കൊതുക് ജെഇ ബാധിച്ച പന്നിയെ കടിക്കുകയും അതേ കൊതുക് ഒരു മനുഷ്യനെ കടിക്കുകയും ചെയ്‌താൽ, ഈ രോഗം മനുഷ്യനിലേക്ക് പകരാം. പക്ഷേ അത് ഒരു മനുഷ്യനിൽ നിന്ന് മറ്റൊരു മനുഷ്യനിലേക്ക് പടരില്ല.കൊതുകുകൾ വഴി ഇത് മനുഷ്യരിലേക്ക് പടരുന്നു. ഇത് മനുഷ്യൻ്റെ തലച്ചോറിനെ സാരമായി ബാധിക്കുന്നു. നിലവില്‍ ജെഇയ്ക്ക് പ്രത്യേക പ്രതിരോധ ചികിത്സ കണ്ടെത്തിയിട്ടില്ല. ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ ബാധിക്കുന്നത് ചെറിയ കുട്ടികളെയാണെന്നാണ്. ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ ധാരാളം കുട്ടികൾ ജാപ്പനീസ് എൻസെഫലൈറ്റിസ് അല്ലെങ്കിൽ ജാപ്പനീസ് പനി മൂലം മരിക്കുന്നതായും റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്.