കാഫിർ സ്‌ക്രീൻഷോട്ട് കേസ്: ജിതിൻ ഭാസ്‌കറിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി

കാഫിർ സ്‌ക്രീൻഷോട്ട് കേസ്: ജിതിൻ ഭാസ്‌കറിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി

കോഴിക്കോട് : വിവാദമായ കാഫിർ സ്‌ക്രീൻഷോട്ട് പ്രചാരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്‌കറിന് തിരിച്ചടി. ഇദ്ദേഹം സമർപ്പിച്ച രണ്ടാമത്തെ ജാമ്യാപേക്ഷയും വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി.

കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ ശക്തമായ വാദം കോടതി ശരിവെക്കുകയായിരുന്നു. പ്രതിക്ക് ജാമ്യം അനുവദിച്ചാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും, കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തുവരാനുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. വ്യാജ സ്‌ക്രീൻഷോട്ട് നിർമ്മിക്കുന്നതിലും അത് പ്രചരിപ്പിക്കുന്നതിലും ജിതിൻ ഭാസ്‌കറിന് നേരിട്ട് പങ്കുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു.ഇതിനിടെ, കേസിൽ നിർണ്ണായക തെളിവുകൾ അടങ്ങിയിരുന്ന ജിതിന്റെ മൊബൈൽ ഫോൺ റീസെറ്റ് ചെയ്തതായി ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞിരുന്നു. ഫോൺ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.