അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ക്ഷണിക്കപ്പെട്ട് കല്യാണി പ്രിയദർശന്‍റെ സൂപ്പർഹിറ്റ് ചിത്രം 'ലോക ചാപ്റ്റർ 1: ചന്ദ്ര'

അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ക്ഷണിക്കപ്പെട്ട് കല്യാണി പ്രിയദർശന്‍റെ സൂപ്പർഹിറ്റ് ചിത്രം 'ലോക ചാപ്റ്റർ 1: ചന്ദ്ര'

മുംബൈ: ഡൊമിനിക് അരുണിൻ്റെ  സംവിധാനത്തിൽ കല്യാണി പ്രിയദർശൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'ലോക ചാപ്റ്റർ 1: ചന്ദ്ര' അന്താരാഷ്ട്ര ചലച്ചിത്ര വേദികളിൽ  ശ്രദ്ധ നേടുന്നു . സ്റ്റുട്ട്ഗാർട്ട്  (23rd Indian Film Festival Stuttgart)2026 ഇന്ത്യൻ ചലച്ചിത്ര മേളയിലേക്കാണ്  ആണ് ചിത്രം ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടൊപ്പം സൗത്ത് കൊറിയയിൽ നടക്കുന്ന BIFAN (Bucheon International Fantastic Film Festival)അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.ജൂലൈ 2 മുതൽ 12 വരെ ആണ് ബൈഫാൻ ചലച്ചിത്രമേള. ചിത്രത്തിന്‍റെ നിർമ്മാതാക്കളായ ദുൽഖർ സൽമാന്‍റെ വേഫെറർ ഫിലിംസാണ് സന്തോഷവാർത്ത പങ്കുവെച്ചത്.

"ഞങ്ങളുടെ ചിത്രം BIFAN (Bucheon International Fantastic Film Festival) 2026-ലേക്കും 23-ാമത് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ സ്റ്റുട്ട്ഗാർട്ട് 2026-ലേക്കും തിരഞ്ഞെടുക്കപ്പെട്ട വിവരം സന്തോഷപൂർവം അറിയിക്കുന്നു," എന്നാണ് നിര്‍മാതാക്കള്‍ കുറിച്ചത്.

മലയാള സിനിമയിലെ ആദ്യത്തെ വനിതാ സൂപ്പർഹീറോ ചിത്രമെന്ന വിശേഷണത്തോടെയെത്തിയ 'ലോകാ - ചാപ്റ്റർ 1: ചന്ദ്ര' കല്യാണി പ്രിയദർശന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിയിരുന്നു. സിനിമയുടെ വമ്പൻ വിജയത്തിന് പിന്നാലെ പ്രേക്ഷകരോട് നന്ദി അറിയിച്ച് കല്യാണി പങ്കുവെച്ച കുറിപ്പും ഏറെ ശ്രദ്ധ നേടിയിരുന്നു.ചിത്രം 200 കോടി ക്ലബ്ബിൽ ഇടം നേടിയ സമയത്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ, "ഇന്നലെ ഞങ്ങളുടെ ചിത്രം ഈ നേട്ടം കൈവരിച്ചത് പ്രേക്ഷകരായ നിങ്ങൾ കാരണം മാത്രമാണ്. ഈ ചിത്രത്തിന് ലഭിക്കുന്ന സ്നേഹത്തിന് വാക്കുകൾക്കതീതമായ നന്ദിയുണ്ട്. നമ്മുടെ സിനിമാ മേഖലയിലെ ഏറ്റവും വലിയ താരം എപ്പോഴും മികച്ച ഉള്ളടക്കമാണ്. കാഴ്ചപ്പാടുള്ള കഥകൾക്ക് നിങ്ങൾ എന്നും ഇടം നൽകുമെന്നത് വീണ്ടും തെളിയിച്ചിരിക്കുകയാണ്," എന്നാണ് കല്യാണി പ്രിയദര്‍ശന്‍ കുറിച്ചത്.സംവിധായകൻ ഡൊമിനിക് അരുണിനെയും കല്യാണി പ്രത്യേകം അഭിനന്ദിച്ചു. "ഞങ്ങൾ പൂർണഹൃദയത്തോടെ വിശ്വസിച്ച ഒരു കാഴ്‌ച സമ്മാനിച്ചതിന് നന്ദി. ഈ സിനിമയ്ക്കായി ഞങ്ങളുടെ കഴിവിന്‍റെ പരമാവധി നൽകാൻ ഞങ്ങളെ പ്രചോദിപ്പിച്ചത് നിങ്ങളാണ്. ഈ നേട്ടം സാധ്യമാക്കിയത് നിങ്ങളും ഈ സിനിമയുടെ മുഴുവൻ അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരുമാണ്," കല്യാണി പറഞ്ഞു.ഡൊമിനിക് അരുണ്‍ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചത് നിമിഷ് രവിയാണ്. എഡിറ്റിംഗ് ചമൻ ചാക്കോയും സംഗീതം ജേക്‌സ് ബിജോയിയും നിർവഹിച്ചു. ലോകപ്രശസ്ത ആക്ഷൻ കൊറിയോഗ്രാഫർ യാനിക് ബെൻ ചിത്രത്തിലെ സംഘട്ടനരംഗങ്ങൾ ഒരുക്കിയപ്പോൾ, അഡീഷണൽ സ്ക്രീൻപ്ലേയും ഡ്രാമാറ്റർജിയും സന്തി ബാലചന്ദ്രനും കലാസംവിധാനം ജിത്തു സെബാസ്റ്റ്യനും നിർവഹിച്ചു.റിലീസിന് പിന്നാലെ നിരൂപകരുടെയും പ്രേക്ഷകരുടെയും ഒരുപോലെ പ്രശംസ നേടിയ ചിത്രം, ലോകമെമ്പാടുമായി 300 കോടിയിലധികം രൂപയുടെ ബോക്‌സ് ഓഫീസ് കലക്ഷൻ സ്വന്തമാക്കി ചരിത്രവിജയമായി മാറിയിരുന്നു.ചിത്രം 200 കോടി ക്ലബ്ബിൽ ഇടം നേടിയ സമയത്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ, "ഇന്നലെ ഞങ്ങളുടെ ചിത്രം ഈ നേട്ടം കൈവരിച്ചത് പ്രേക്ഷകരായ നിങ്ങൾ കാരണം മാത്രമാണ്. ഈ ചിത്രത്തിന് ലഭിക്കുന്ന സ്നേഹത്തിന് വാക്കുകൾക്കതീതമായ നന്ദിയുണ്ട്. നമ്മുടെ സിനിമാ മേഖലയിലെ ഏറ്റവും വലിയ താരം എപ്പോഴും മികച്ച ഉള്ളടക്കമാണ്. കാഴ്ചപ്പാടുള്ള കഥകൾക്ക് നിങ്ങൾ എന്നും ഇടം നൽകുമെന്നത് വീണ്ടും തെളിയിച്ചിരിക്കുകയാണ്," എന്നാണ് കല്യാണി പ്രിയദര്‍ശന്‍ കുറിച്ചത്.

സംവിധായകൻ ഡൊമിനിക് അരുണിനെയും കല്യാണി പ്രത്യേകം അഭിനന്ദിച്ചു. "ഞങ്ങൾ പൂർണഹൃദയത്തോടെ വിശ്വസിച്ച ഒരു കാഴ്‌ച സമ്മാനിച്ചതിന് നന്ദി. ഈ സിനിമയ്ക്കായി ഞങ്ങളുടെ കഴിവിന്‍റെ പരമാവധി നൽകാൻ ഞങ്ങളെ പ്രചോദിപ്പിച്ചത് നിങ്ങളാണ്. ഈ നേട്ടം സാധ്യമാക്കിയത് നിങ്ങളും ഈ സിനിമയുടെ മുഴുവൻ അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരുമാണ്," കല്യാണി പറഞ്ഞു.ഡൊമിനിക് അരുണ്‍ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചത് നിമിഷ് രവിയാണ്. എഡിറ്റിംഗ് ചമൻ ചാക്കോയും സംഗീതം ജേക്‌സ് ബിജോയിയും നിർവഹിച്ചു. ലോകപ്രശസ്ത ആക്ഷൻ കൊറിയോഗ്രാഫർ യാനിക് ബെൻ ചിത്രത്തിലെ സംഘട്ടനരംഗങ്ങൾ ഒരുക്കിയപ്പോൾ, അഡീഷണൽ സ്ക്രീൻപ്ലേയും ഡ്രാമാറ്റർജിയും സന്തി ബാലചന്ദ്രനും കലാസംവിധാനം ജിത്തു സെബാസ്റ്റ്യനും നിർവഹിച്ചു.

റിലീസിന് പിന്നാലെ നിരൂപകരുടെയും പ്രേക്ഷകരുടെയും ഒരുപോലെ പ്രശംസ നേടിയ ചിത്രം, ലോകമെമ്പാടുമായി 300 കോടിയിലധികം രൂപയുടെ ബോക്‌സ് ഓഫീസ് കലക്ഷൻ സ്വന്തമാക്കി ചരിത്രവിജയമായി മാറിയിരുന്നു.