കണ്ണൂർ ബീച്ച് റണ്‍ ഫെബ്രുവരി ഒന്നിന്

കണ്ണൂർ: നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്‌സ് ഒൻപതാമത് കണ്ണൂർ ബീച്ച് റണ്‍ ഫെബ്രുവരി ഒന്നിന് നടക്കും നാളെ ,ഞാറാഴ്‌ച്ച രാവിലെ അഞ്ചു മണിക്ക് പയ്യാമ്പലം പാർക്കില്‍ നിന്ന് ആരംഭിക്കുന്ന ബീച്ച് റണ്‍ തിരിച്ച് പാർക്കില്‍ തന്നെ സമാപിക്കും. പരിപാടിയോടനുബന്ധിച്ച് സമീർ സദേവാ, ഡല്‍ഹി സാല്‍സ ക്ലബ് നയിക്കുന്ന സൂംബാ ഡാൻസ് രാവിലെ 5.15 ന് ഡിടിപിസി പാർക്കില്‍ ആരംഭിക്കും. ഒളിമ്പ്യനും, 1500 മീറ്റർ ഓട്ടത്തില്‍ ദേശീയ റെക്കോർഡ് ജേതാവുമായ ഇന്ത്യൻ അത്ലറ്റ് ജിൻസണ്‍ ജോണ്‍സനാണ് ഈ വർഷത്തെ കണ്ണൂർ ബീച്ച് റണ്ണിന്റെ ബ്രാൻഡ് അംബാസിഡർ.നാല് കാറ്റഗറിയിലായാണ് ബീച്ച് റണ്‍ സംഘടിപ്പിക്കുന്നത്. 21 കി.മീറ്റർ വിഭാഗത്തില്‍ ജേതാവാകുന്നവർക്ക് 1,30,000 രൂപ നല്‍കും. രണ്ടാം സ്ഥാനത്തിന് 85000 ഉം മുന്നാം സ്ഥാനത്തിന് 40000 രൂപയും നല്‍കും. വെറ്ററൻ വിഭാഗത്തില്‍ 20,000 വും 10000 രൂപയും ആദ്യ രണ്ട് സ്ഥാനക്കാർക്ക് നല്‍കും.